ടിക്ടോക് നിരോധനത്തിൽ പെട്ട് കളം മാറി നിൽക്കുന്ന സമയം, നിരവധി സ്വദേശി ആപ്പുകൾ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഈ ഓപ്പർച്യൂണിറ്റി മുതലാക്കി, ടിക് ടോക്കിന് ഇന്ത്യൻ ബദൽ അവതരിപ്പിക്കുകയാണ് കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാർത്ഥി ആശിഷ് സാജൻ. വീഡിയോ അപ്ലോഡ്ചെയ്യാനും, ചാറ്റിനും, ഓഡിയോ മിക്സിംഗിനും എന്ന വേണ്ട ടിക് ടോക് നൽകിയ ഏതാണ്ട് എല്ലാ ഫീച്ചറുകളും Tik Tik – Made in India’ യിൽ ഉണ്ടെന്ന് ആശിഷ് വ്യക്തമാക്കുന്നു.
Google’s Playstore ൽ അപ്ലോഡ് ചെയ്ത ആപ്പിന് മികച്ച പ്രതികരണമുണ്ട്. ഒരാഴ്ചക്കുള്ളിൽ ഒന്നര ലക്ഷം ഡൗൺലോഡ്സ് Tik Tik – Made in India’ ആപ്പിന് കിട്ടി. തേർഡ് ഇയർ ബിടെക് ഐടി വിദ്യാർത്ഥിയായ ആശിഷിന് മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി കൊമേഴ്സ്യലായി ആപ്പിനെ അവതരിപ്പിക്കാനാണ് താൽപര്യം.
BlogsApp എന്ന പേരിൽ നേരത്തെ പ്ലേസ്റ്റോറിൽ ആശിഷ് ലോഞ്ച് ചെയ്തിരുന്ന ആപ്പാണ് ടിക് ടോക്കിന്റെ ബാൻ വന്നതോടെ Tik Tik – Made in India’ എന്ന പേരിൽ അവതരിപ്പിച്ചത്. വീഡിയോ ഡ്യൂറേഷൻ നോക്കിയാൽ ടിക് ടോക്കിനേക്കാൾ മികച്ചതാണ് തന്റെ ആപ്പെന്ന് ആശിഷ് പറയുന്നു. മാത്രമല്ല യൂസർ എക്സ്പീരിയൻസിലും മികവുറ്റതാണ് Tik Tik – Made in India എന്നും ആശിഷ് സാക്ഷ്യപ്പെടുത്തുന്നു. ആപ്പിനെ കൂടുതൽ നവീകരിക്കാൻ ഇൻവെസ്റ്റേഴ്സിനെ തേടുകയാണ് ആശിഷ് ഇപ്പോൾ.