Google – Jio ഡീൽ ചൈനീസ് സ്മാർട്ട് ഫോൺ മാർക്കറ്റിന് കനത്ത വെല്ലുവിളിയാകും. 200 കോടി ഡോളറിലധികം വരുന്ന ഇന്ത്യൻ സമാർട്ട് ഫോൺ മാർക്കറ്റിന്റെ നേരവകാശികളായിരുന്ന ചൈനീസ് ബ്രാൻഡുകൾക്ക് ബദലാകും Google ഉം Reliance Industriesഉം തമ്മിലുണ്ടാക്കിയ ഫോൺ മാനുഫാക്ചറിംഗ് ഡീൽ. ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ഫോൺ മാർക്കറ്റാണ് ഇന്ത്യയുടേത്. 4G- 5G എക്സ്പീരിയൻസ് നൽകുന്ന ലോകോസ്റ്റ് Android ഫോണുകൾ നിർമ്മിക്കാനാണ് 4.5 billion ഡോളർ ഡീലിൽ ജിയോയും ഗൂഗിളും തമ്മിലെത്തിയ ധാരണ.
മികച്ച മാർക്കറ്റിംഗ് ടൂളുകളോടെ കഴിഞ്ഞ എട്ട് പത്ത് വർഷം കൊണ്ട് ചൈനീസ് കമ്പനികൾ അക്ഷരാർത്ഥത്തിൽ ഇന്ത്യയിലെ സ്മാൺ ഫോൺ മാർക്കറ്റിനെ വിഴുങ്ങുകയായിരുന്നു. രാജ്യത്ത് വിറ്റഴിയുന്ന 10 സ്മാർട്ട് ഫോണുകളിൽ 8ഉം ചൈനക്കാരുടേതായിരുന്നു.
2017ൽ റിലയൻസ് JioPhone, അവതരിപ്പിച്ചിരുന്നു. ഏകദേശം 1500 രൂപ മുടക്കിയാൽ ഇന്റർനെറ്റ് അക്സസ് ഉള്ള ഫോൺ എന്ന വിപ്ളവമായരുന്നു അത്. 10 കോടി യൂസേഴ്സ് ഇപ്പോഴും JioPhoneന് ഉണ്ട്. 4G- 5G ഫീച്ചറുകൾ ബജറ്റ് ഫോണിൽ ഇന്ത്യക്കാർക്ക് നൽകുക എന്നതാണ് മുകേഷ് അംബാനിയുടെ റിലസൻസ് ലക്ഷ്യമീടുന്നത്. ഓരോ ഇന്ത്യക്കാരന്റേയും കൈയ്യിൽ റിലയൻസ് ഫോൺ വെച്ചുകൊടുക്കാനുള്ള വൻ പദ്ധതിയാണ് Google പാർട്ണർഷ്പോപടെ ജിയോ നടപ്പാക്കാൻ പോകുന്നത്.
2G നെറ്റ് വർക്കിൽ ഇപ്പോൾ ഓടുന്ന ലക്ഷക്കണക്കിന് Vodafone Idea, Airtel ഫോൺ കണക്ഷനുകളും, ഇന്റർനെറ്റും പുതിയ 5G ഫോൺ വിപ്ളവത്തോടെ ജിയോയെ തേടി എത്തും എന്നും റിലയൻസിനറിയാം.450 കോടി ഡോളർ ജിയോയിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഗൂഗിളിനുമുണ്ട് വൻ ബിസിനസ് ലക്ഷ്യങ്ങൾ. ഇപ്പോൾത്തന്നെ രാജ്യത്തെ ഇന്റർനെറ്റ് കൈപ്പിടിയിലൊതുക്കിയ ജിയോയിലൂടെ ഡിജിറ്റൽ വിപ്ളവത്തിന് ഇറങ്ങുന്ന ഗൂഗിളിന് നായകസ്ഥാനം തന്നെയാകും ഇനിയുള്ള വർഷങ്ങളിൽ ലഭിക്കുക.