KSUM വെർച്വൽ പ്രോ​ഗ്രാം ​Innovations Unlocked,  മികച്ച ആശയങ്ങളുമായി വിദ്യാർത്ഥികൾ #covidsolutions

ലോക്ഡൗണ്‍ കാലത്ത് കൊവിഡ് പ്രതിരോധത്തിനായി കണ്ടുപിടിച്ച നൂതനാശയങ്ങളും മാതൃകകളും അവതരിപ്പിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ  വെര്‍ച്വല്‍ പ്രോഗ്രാമിൽ 150ല്‍ പരം ആശയങ്ങളും മാതൃകകളും അവതരിപ്പിച്ചു. ഇതില്‍ 21 മോഡലുകളെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുത്തു.
വലിയ ഇടങ്ങള്‍ സാനിറ്റൈസ് ചെയ്യാനുള്ള ടെക്നോളജി,  അടിയന്തര ചികിത്സാ എക്വുപ്മെന്റുകൾ, മോബിനെ നിയന്ത്രിക്കാനുള്ള എക്വുപ്മെന്റ്, AI ഉപയോഗിച്ചുള്ള കോണ്ടാക്റ്റ് ലെസ് ഉപകരണങ്ങള്‍, പിപിഇ എന്നിവയിലാണ് വിദ്യാര്‍ത്ഥികള്‍ ഐഡിയയും പ്രൊഡക്റ്റുമായി അവതരിപ്പിച്ചത്.
INNOVATIONS UNLOCKED പ്രോഗ്രാമിൽ മുന്നൂറിലേറെ വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്

സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രൊഡക്ടിന് പുറമെ GVHSS മടപ്പള്ളി, GHSS മീനങ്ങാടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രൊഡക്റ്റുകളും അവതരിപ്പിച്ചു.

സാങ്കേതിക വിദ്യാഭ്യാസത്തില്‍ കുട്ടികളുടെ കഴിവ് വിലയിരുത്തുന്നതില്‍ പൊളിച്ചെഴുത്ത് വേണമെന്ന് വർച്വൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി ഉഷ ടൈറ്റസ് അഭിപ്രായപ്പെട്ടു.   മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ള വലിയൊരു വിഭാഗം മലയാളികള്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഇവരുമായി കൈകോര്‍ക്കാനായാല്‍ നൂതനാശയങ്ങള്‍ കൈമുതലായുള്ളവര്‍ക്ക് വലിയ അവസരങ്ങളുണ്ടാകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കണ്ടുപിടുത്തങ്ങളും ആശയങ്ങളുമാണ് വര്‍ത്തമാനകാലത്തിനാവശ്യമെന്ന് എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. രാജശ്രീ എം എസ് അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കൊവിഡ് പശ്ചാത്തലമാക്കി നൂതനാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന വെര്‍ച്വല്‍ എക്സ്പോ സംഘടിപ്പിക്കുന്നത്. വാധ്വാനി ഫൗണ്ടേഷന്‍, TCS DISQ എന്നിവരാണ് പരിപാടിയുടെ ഭാഗമായി നടന്ന നൂതനാശയരംഗത്തെ മാസ്റ്റര്‍ ക്ലാസ് സെഷനുകള്‍ കൈകാര്യം ചെയ്തത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  പ്രി-ഇന്‍കുബേഷന്‍ സംവിധാനവും മെന്ററിംഗ് സപ്പോർട്ടും KSUM ഒരുക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version