ഇന്ത്യൻ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തിൽ അസാധാരണമായ ഒരു ഡീൽ നടക്കുന്നു. മുംബൈ ആസ്ഥാനമായ എഡ്ടെക് സ്റ്റാർട്ടപ് WhiteHat Jr. നെ 30 കോടി ഡോളർ അതായത് 2240 കോടിയോളം രൂപയ്ക്ക് മലയാളി ഫൗണ്ടറായ Byju Raveendran ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും ഫാസ്റ്റായ എക്സിറ്റ് ആണ് WhiteHat Jr. നടത്തിയിരിക്കുന്നത്. തുടങ്ങി വെറും 18 മാസത്തിനുള്ളിലുള്ളിലാണ് 2200 കോടി രൂപയ്ക്ക് അക്വിസിഷനായത് എന്നത് ശ്രദ്ധേയമാണ്.

സ്കൂൾ കുട്ടികകൾക്ക് ഓൺലൈൻ കോഡിംഗ് ക്ലാസുകളെടുക്കുന്ന സ്റ്റാർട്ടപ്പാണ് WhiteHat Jr. ഇന്ത്യയിലും യുഎസ്സിലും മികച്ച തുടക്കം കിട്ടിയ WhiteHat Jr.15 കോടി ഡോളർ ആനുവൽ റെവന്യൂ റേറ്റിലേക്ക് എത്തുമ്പോഴാണ് അക്വിസിഷൻ നടന്നിരിക്കുന്നത്. Omidyar Network, Owl Ventures, Nexus Venture Partners എന്നിവരുടെ നിക്ഷേപം നേടിയിരുന്ന WhiteHat Jr. അക്വിസിഷന് ശേഷവും ഇതേ പേരിൽ സെപ്പറേറ്റ് എന്റിറ്റിയായി തുടരും.

1 കോടി 10 ലക്ഷം ഡോളർ ഇൻവെസ്റ്റ്മെന്റ് നേടിയിരുന്ന WhiteHat Jr. കിഡ്സ് ക്രിയേറ്റർ പ്ലാറ്റ്ഫോമായാണ് തുടങ്ങിയത്. എന്നാൽ മനുഷ്യന്റെ ആശയവിനിമയത്തിന് ടെക്നോളജി ഡ്രിവണായ സൊല്യൂഷനുകൾക്കാണ് സാധ്യത എന്ന തിരിച്ചറിവിലാണ് കോ‍ഡിംഗ് കരിക്കുലം ഉൾപ്പെടുത്തി ലൈവായി സ്റ്റുഡൻസിലേക്ക് എത്തിച്ചതെന്ന് ഫൗണ്ടർ Karan Bajaj പറയുന്നു.

ഓൺലൈൻ കോഡിംഗ് സ്പേസിൽ WhiteHat Jr ലീഡറാണ്. ഫൗണ്ടറെന്ന നിലയിൽ കരൺ മികച്ച നേതൃപാടവമാണ് കാഴ്ചവെച്ചതെന്ന് ബൈജു രവീന്ദ്രൻ

ഓൺലൈൻ കോഡിംഗ് സ്പേസിൽ WhiteHat Jr ലീഡറാണ്. ഫൗണ്ടറെന്ന നിലയിൽ കരൺ മികച്ച നേതൃപാടവമാണ് കാഴ്ചവെച്ചതെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.

ഹൈസ്ക്കൂൾ കുട്ടികൾക്ക് മാത്ത്സും സയൻസും ലോക്കൽ ലാംഗ്വേജിൽ പഠിപ്പിക്കുന്ന Doubtnut എന്ന എഡ്യൂടെക് സ്റ്റാർട്ടപ്പിനെ ഏറ്റെടുക്കാനുള്ള ചർച്ചകളും ബൈജൂസ് നടത്തുകയാണ്. കുട്ടികളുടെ പഠനത്തിന് കൂടുതൽ പണം ചിലവ് ചെയ്യാൻ കഴിവുള്ള ടോപ് ടയർ പേരന്റ് കമ്മ്യൂണിറ്റിയിലേക്ക് ബൈജൂസിനെത്താൻ ഈ അക്വിസിഷനുകൾ സഹായിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version