ട്വിറ്റർ മോഡൽ ലോക്കൽ ​ലാം​ഗ്വേജ് ആപ്പുമായി  Koo  #Indianapps #AatmaNirbhar #channeliam

ലോക്കൽ ലാംഗ്വേജിലെ Micro-blogging platform ആയ Koo App, മികച്ച ഇന്ത്യൻ ആപ്പുകളിലൊന്നായി കേന്ദ്രം തെരഞ്ഞെടുക്കുമ്പോൾ അത് ടെക്നോളജി ആപ്ളിക്കേഷനിൽ വരുന്ന ശ്രദ്ധേയമായ മാറ്റമാണ് സൂചിപ്പിക്കുന്നത്. ട്വിറ്ററിന് ഇന്ത്യൻ ലാംഗ്വേജിലുള്ള മറുപടിയാണ് Koo. Hindi Kannada, Tamil, Telugu ഭാഷകളിൽ ഷോർട്ട് ബ്ളോഗിംഗിന് കൂ സഹായിക്കുന്നു. 6900 എൻട്രികളിൽ നിന്നാണ് കൂ ഉൾപ്പെടെ 23 ആപ്പുകളെ കേന്ദ്രം
AatmaNirbhar App Challengeന്റെ ഭാഗമായി തെരഞ്ഞെടുത്തത്.

രാജ്യത്തെ മികച്ച ആപ്പുകളിലൊന്നായി മാറിയതിൽ അഭിമാനമുണ്ടെന്ന് കൂ കോ-ഫൗണ്ടറും സിഇഒയുമായ Aprameya Radhakrishna .സ്റ്റാർട്ടപ്സിനും ഇന്നവേറ്റേഴ്സിനും എൻട്രപ്രണേഴ്സിനും മികച്ച അവസരം സർക്കാർ തരുന്നുണ്ട്. ഇന്ത്യയാകമാനം ജനങ്ങളെ അവരുടെ ഭാഷയിൽ കണക്റ്റ് ചെയ്യുകയാണ് Koo ലക്ഷ്യമിടുന്നതെന്നും Aprameya

ടെക്നോളജി ഇന്നവേഷന് കേന്ദ്രം നൽകുന്ന പ്രാധാന്യമാണ് മനസ്സിലാക്കുന്നതെന്ന് കോ ഫൗണ്ടർ Mayank Bidawatkaഉം പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാരെ ബന്ധിപ്പിക്കുന്ന പ്ളാറ്റ്ഫോമായി കൂ മാറുമെന്നും മയാങ്ക് പറയുന്നു.

ഈ വർഷം മാർച്ചിൽ ലോഞ്ച് ചെയ്ത KOO, ഇംഗ്ളീഷ് വഴങ്ങാത്തവർക്കുള്ള ബ്ളോഗ് പ്ളാറ്റ്ഫോമാണ്. മാതൃഭാഷയിൽ പരസ്പരം അവരുടെ ഇമോഷനുകളെ അവതരിപ്പിക്കാൻ കൂ അവസരം ഒരുക്കുന്നു. ടെക്സ്റ്റും വോയിസും വീ‍ഡിയോയും ഷെയറ്‍ ചെയ്യാവുന്ന കൂ ലോക്കൽ ലാംഗ്വേജ് കീ ബോർഡ് ഉപയോഗിക്കാനും സഹായിക്കും. കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് വരാനൊരുങ്ങുകയാണ് കൂ..

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version