അമേരിക്കയിൽ ഇന്ത്യൻ വംശജയുടെ മകൾ Kamala Harris ഡെമോക്രാറ്റിക് പാർട്ടിയുട‌െ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്നത് യുഎസ്സിനും ഇന്ത്യക്കുമിടയിൽ പുതിയ ബന്ധം കുറിക്കും. കാലിഫോർണിയൻ സെനറ്ററായ കമലയുടെ പേര് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളെയാണ് താൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചതെന്ന് ജോ ബൈഡൻ പറഞ്ഞു.

അമേരിക്കയുടെ ഭരണതലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയാണ് 55കാരിയായ കമല. കമലയുട‌െ മാതാവ് ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിനിയാണ്. കാൻസർ ഗവേഷണരംഗത്ത് പ്രവർത്തിക്കുന്ന അവർ 1960കളിൽ അമേരിക്കയിലെത്തിയത്. ജമൈക്കൻ വംശജനായ ഡോണൾഡ് ഹാരിസ് ആണ് പിതാവ്. കാലിഫോർണിയയിലെ ഓക്ക്ലൻഡിലാണ് കമലയുടെ ജനനം.

Howard യൂണിവേഴ്സിറ്റിയിലും കാലിഫോർണിയ യൂണിവേഴ്സിറ്റിയിലും പഠനം പൂർത്തിയാക്കി അൽമേഡ കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിൽ ഔദ്യോഗിക ജീവിതത്തിന് കമല തുടക്കമിട്ടു. 2010ൽ അവർ കാലിഫോർണിയൻ അറ്റോർണി ജനറൽ ആയി. കുറ്റവാളികൾക്കെതിരായ തീവ്രനിലപാടുകളെ തുടർന്ന് കമല പുരോഗമനവാദികളുടെ വിമർശനത്തിന് ഇരയായി. 2016ൽ കാലിഫോർണിയൻ സെനറ്ററായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വംശജയായിരുന്നു കമല.

ആരോഗ്യമേഖലയിലെ പരിഷ്കരണങ്ങളും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളിലും എല്ലാം കമലയുടെ നിലപാടുകൾ ശ്രദ്ധേയമായി. സെനറ്റ് യോഗങ്ങളിൽ ട്രംപ് ഭരണകൂടത്തിനെതിരായ ശക്തമായ നിലപാടുകളിലൂടെ അമേരിക്കൻ ദേശീയ രാഷ്ട്രീയത്തിലും അവർ വേരൂന്നി. 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യഘ‌ട്ടത്തിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച അവർ പിന്നീട് ജോ ബൈഡന് പിന്തുണ നൽകി പിന്മാറുകയായിരുന്നു.

അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് വരുന്ന മൂന്നാമത്തെ വനിതയാണ് കമല ഹാരിസ്. കമലയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശനത്തോടെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരവേറ്റത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇടം പിടിച്ചിട്ടുളള മുത്തച്ഛൻ പി വി ഗോപാലനെ കുറിച്ചും, സൂക്ഷ്മമായ രാഷ്രീയബോധം വളർത്തുന്നതിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ഇന്ത്യൻ പൈതൃകത്തെ കുറിച്ചും കമല അഭിമുഖങ്ങളിൽ പറയാറുണ്ട്. കമല ഹാരിസ് അമേരിക്കൻ ഭരണ തലപ്പത്തേക്ക് മത്സരിക്കുമ്പോൾ അത് ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് .

ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിൽ ഉടലെടുത്ത കറുത്ത വർഗക്കാരുടെ അവകാശ സമരവും കമലയുടെ സ്ഥാനാർത്ഥിത്വത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. ബരാക്ക് ഒബാമക്ക് ശേഷം കറുത്ത വർഗ പശ്ചാത്തലത്തിൽ നിന്നും ഒരാൾ നേതൃ സ്ഥാനത്തേക്ക് എത്തുന്നു എന്നതും കമലയുടെ സ്ഥാനാർത്ഥിത്വത്തിന് പ്രസക്തി വർദ്ധപ്പിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version