Ask Sarkar, സർക്കാർ കാര്യങ്ങൾ പറഞ്ഞു തരും ഈ ആപ്പ്

സർക്കാർ സംബന്ധമായ ആനുകൂല്യങ്ങളോ അവസരങ്ങളോ സേവനങ്ങളോ എന്തുമാകട്ടെ, ഗവൺമെന്റുമായി asksarkar.com സ്റ്റാർട്ടപ് കണക്റ്റ് ചെയ്യും. കേന്ദ്ര സർക്കാരിന്റെ AatmaNirbhar Bharat App Innovation Challenge ലെ വിജയിയായ Ask Sarkar -Pakki Jankari പോപ്പുലറാകുന്ന സ്റ്റാർട്ടപ്പാണ്. ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന CoRover Private Limited ആണ് Conversational AI Platform ലൂടെ പ്രവർത്തിക്കുന്ന asksarkar.comനെ പുറത്തിറക്കിയത്.

2 കോടി 35 ലക്ഷം ഉപയോക്താക്കളാണ് ഈ ആപ്പിനുള്ളത്. പന്ത്രണ്ട് ഇന്ത്യൻ ഭാഷകളും വിവിധ വിദേശ ഭാഷകളും വെബ്സൈറ്റ് കൈകാര്യം ചെയ്യും. AI Chatbotലൂടെ ടെക്സ്റ്റ്, വോയ്സ്, വീഡിയോ സേവനങ്ങളും ആപ്പ് നൽകും.

സർക്കാർ വെബ്സൈറ്റുകളിൽ പൊതുവെ നയങ്ങളും പദ്ധതികളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും ഇവ പലപ്പോഴും സാധാരണക്കാർക്ക് കൃത്യമായി ലഭിക്കാറില്ല. സർക്കാർ സംവിധാനങ്ങളിൽ പലതിലും കൃത്യമായ വിവരങ്ങൾ ഇല്ലാതിരിക്കെയും ഉളളത് പഴയതായിരിക്കുകയും ചെയ്യും. പല സർക്കാർ വെബ്സൈറ്റുകളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന വാക്കാണ് “not found”. സേർച്ചുകൾ പലപ്പോഴും സ്വകാര്യ വെബ്സൈറ്റുകളിലേക്ക് ലിങ്കുകൾ പോകുകയും ആധികാരിക വിവരങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്. സ്വകാര്യ വെബ്സൈറ്റുകൾ പലതും വിവരങ്ങൾ നൽകുന്നതിനേക്കാൾ വിവരശേഖരണമാണ് ലക്ഷ്യമാക്കുന്നത്. ഇതിനെല്ലാം ഒരു പരിഹാരമാണ് asksarkar.com ലക്ഷ്യം വെയ്ക്കുന്നത്.

അധികൃതരിൽ നിന്നും ആധികാരിക വിവരങ്ങൾ വളരെ വേഗം ജനങ്ങളിലേക്ക് എത്തിക്കാനാണ് asksarkar.com ഉദ്ദേശിക്കുന്നത്. ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് അംഗീകൃത സ്രോതസ്സിൽ നിന്ന് മറുപടി നൽകുക. പങ്കാളിത്തം കൂടുംതോറും ആപ്പ് കൂടുതൽ കൃത്യത നേടുമെന്ന് asksarkar.com ഫൗണ്ടർമാരായ മാനവ് ഗണ്ഡോത്രയും കുനാൽ ബക്രിയും വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് asksarkar ലക്ഷ്യമിടുന്നത്.

Aatma Nirbhar App Innovation Challenge-ൽ asksarkar.com മികച്ച ആപ്പായി തെര‍ഞ്ഞെടുക്കപ്പെട്ടു.ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയവും നീതി ആയോഗും അടൽ ഇന്നവേഷൻ മിഷനും ചേർന്നാണ് App Innovation Challenge നടത്തിയത്. ജൂലൈ നാലിന് തുടക്കം കുറിച്ച Innovation Challenge ൽ രാജ്യവ്യാപകമായി 6,940 ടെക് സംരംഭകരും സ്റ്റാർട്ടപ്പുകളുമാണ് പങ്കെട‌ുത്തത്. അതിൽ നിന്നാണ് asksarkar.com മികച്ച ആപ്പായി തെര‍ഞ്ഞെടുക്കപ്പെട്ടതും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version