കോവിഡ് പ്രതിസന്ധി മറികടക്കാൻ ട്രക്കുകൾ വിറ്റഴിക്കാൻ VRL Logistics . commercial വാഹനങ്ങൾ repair cost ൽ വിറ്റഴിക്കാനാണ് നീക്കം.
700 low capacity ട്രക്കുകൾ ഈ രീതിയിൽ വിറ്റഴിക്കും. 15 വർഷം ഓട്ടം പൂർത്തിയായ വാഹനങ്ങളാണ് ഒഴിവാക്കുന്നത്.
ആകെ വാഹനങ്ങളുടെ 15 ശതമാനത്തോളം ആണിത്. 5000ത്തോളം വാഹനങ്ങളാണ് വാണിജ്യാടിസ്ഥാനത്തിൽ VRL Logistics നുളളത്.
Tanker, Crane, Bus എന്നിവയുൾപ്പടെയാണ് VRL ന്റെ വാഹനവ്യൂഹം. കർണാടക കമ്പനിയായ VRL ന്റെ ഓഹരികൾ 45% നഷ്ടത്തിലാണ്.
VRL Logisticsന്റെ ഉപഭോക്താക്കളിൽ കൂടുതലും ചെറുകിട-ഇടത്തരം സംരംഭകരാണ്. Demand ഇല്ലാത്ത റൂട്ടുകൾ ഒഴിവാക്കി നഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് ലോജിസ്റ്റിക്സ് മേഖല സാധാരണഗതിയിലാകാൻ സമയമെടുക്കുമെന്ന് റിപ്പോർട്ട്. ഓട്ടോമൊബൈൽ മേഖലയെയും കോവിഡ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.