ഗണേശ ചതുർത്ഥി പോലെ വിശേഷാവസരങ്ങളിൽ മുംബൈക്കാർക്ക് ഒഴിവാക്കാനാവാത്ത ഒരു പൂവുണ്ട്. golden-yellow നിറത്തിൽ ചെറിയ ഇതളുകളുമായി മത്ത് പിടിപ്പിക്കുന്ന സുഗന്ധമുളളSonchampa/Sonchafa.

വിവാഹ ചടങ്ങുകളിലും മതപരമായ ആഘോഷങ്ങളിലുമൊക്കെ വിഐപി പരിവേഷമാണ് Sonchampaക്ക് ലഭിക്കാറുളളത്. ഇന്ന് ആമസോൺ ഫ്ലിപ്കാർട്ട് പോലുളള ഓൺലൈൻ സൈറ്റുകളിലും Sonchampaക്ക് ഡിമാൻഡ് ഏറെയാണ്.Sonchampa കൊണ്ടുണ്ടാക്കിയ മാലകളുമായി വിൽക്കുന്നവർ മുംബൈയിലെ തെരുവുകളിൽ പതിവു കാഴ്ചയാണ്.

ഈ പൂവിനെ സംരംഭമാക്കിയ 64കാരനായ Robert D’Britto എന്ന കർഷകൻ ഇന്ന് ലക്ഷങ്ങളുടെ വരുമാനമാണ് നേടുന്നത്.. ദാദർ ഫ്ലവർ മാർക്കറ്റിൽ 100 പൂവിന് 100 രൂപയ്ക്ക് വിറ്റു പോവാറുളള Sonchampa വിശേഷ ദിവസങ്ങളിൽ 700 രൂപ വരെ വിലയിലെത്തും.

Arabian jasmine എന്ന വിളിപ്പേരുളള Mogra flowers ആയിരുന്നു വർഷങ്ങളോളം മുംബൈയിൽ പൂജയ്ക്ക് പോലും ഉപയോഗിച്ചിരുന്നത്. എന്നാൽ ആ സ്ഥാനം ഇന്ന് അലങ്കരിക്കുന്നത് 11 ഇതളുകളുളള Sonchampaയാണ്. 8-10 അടി വരെ ഉയരമുളള ചെടിയിലെ പൂവുകൾ പച്ച നിറത്തിലും പിന്നീട് അനുപമ സുഗന്ധവുമായി golden-yellow നിറത്തിലുമായിത്തീരും. ദിവസങ്ങളോളം വാടാതെ സുഗന്ധം മായാതെ നിൽക്കുന്ന പൂവുകളാണിത്. വർഷത്തിൽ 365 ദിവസവും പൂവിടുമെന്നതാണ് പ്രത്യേകത.

മാർച്ച് മുതൽ ഒക്ടോബർ വരെയുളള മാസങ്ങളിൽ 150-200 വരെ പൂവുകൾ ഒരു ചെടിയിൽ നിന്ന് ലഭിക്കും. മഞ്ഞുകാലത്ത് മാത്രമാണ് പൂക്കളുണ്ടാകുന്നതിൽ ഒരു മാന്ദ്യം അനുഭവപ്പെടുക. saffron, pure white pale yellow എന്നീ നിറങ്ങളിലും ലഭ്യമാണെങ്കിലും കൂടുതൽ പ്രശസ്തി നേടിയത് golden-yellow Sonchampaയാണ്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ രണ്ടു വർഷത്തിനുളളിൽ പുഷ്പിച്ചു തുടങ്ങും. 35 മുതൽ 40 വർഷം വരെ ഇത് തുടരും. എന്നാൽ വിത്തിൽ നിന്നും മുളച്ച തൈ പുഷ്പിക്കാൻ 12 വർഷം വരെ എടുക്കാറുണ്ട്. ഏത് തരം മണ്ണിലും ഇത് വളരും. എന്നാൽ വെളളം കെട്ടി നിൽക്കുന്ന മണ്ണിൽ വളർച്ച മെച്ചമാകാറില്ല.

ഗ്രാഫ്റ്റ് ചെയ്ത Sonchampa തൈകൾക്ക് പ്രസിദ്ധമാണ് മഹാരാഷ്ട്രയിലെ Sindhudurg ലെ Kudal എന്ന ടൗൺ. ഇന്ന് മഹാരാഷ്ട്രയിലെ 25ഓളം ഗ്രാമങ്ങളിൽ Sonchampa കൃഷി ചെയ്യുന്നു. മുംബൈയെ സുഗന്ധപൂരിതമാക്കുന്ന പൂവുകൾ നിരവധി കർഷകർക്കും ഉപജീവനമാർഗമാകുന്നു. പരിമിതമായ പരിചരണം മതിയാകുമെന്നതും ദീർഘകാലം നില നിൽക്കുമെന്നതും Sonchampaയെ വിൽക്കുന്നവനും വാങ്ങുന്നവനും ഗുണകരമാക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version