കിരാന സ്റ്റോറുകളെയും കസ്റ്റമേഴ്സിനെയും ഡിജിറ്റലി കണക്ട് ചെയ്യാൻ PhonePe.
രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് ഡിജിറ്റൽ പേമെന്റ് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
25 മില്യൺ ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ട് PhonePe ഡിജിറ്റൽ പേമെന്റ് ശൃംഖല വ്യാപിപ്പിക്കും.
5500 താലൂക്കുകളിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 10,000 പേർക്ക് തൊഴിൽ ഉറപ്പാക്കുന്നുവെന്ന് PhonePe.
അടുത്ത ഒരു വർഷത്തിനുളളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കും.
കച്ചവടക്കാർക്ക് personalized സ്റ്റോറേജ് പേജ് PhonePe appൽ ലഭ്യമാകും.
ഹോം ഡെലിവറി, പ്രൊഡക്ട് catalogue, സ്റ്റോർ സമയം ഇവയെല്ലാം പേജിൽ നൽകാം.
ഇൻസ്റ്റന്റ് പേമെന്റ് കൺഫർമേഷൻ, receipt, reconciliation സംവിധാനവും ഉണ്ടാകും.
കസ്റ്റമേഴ്സിന് PhonePe app ലൂടെ സേവനങ്ങൾ ആവശ്യപ്പെടാം.
PhonePe ഡിജിറ്റൽ പേമെന്റ് ആപ്പിന് ഇന്ത്യയിൽ 230 മില്യൺ യൂസേഴ്സ് .
Walmart ഉടമസ്ഥതയിൽ ബംഗലൂരു ആസ്ഥാനമായ ഡിജിറ്റൽ പേമെന്റ് കമ്പനിയാണ് PhonePe.