eSmart, എപ്പോഴും അപ്ഡേറ്റഡ് ആകാൻ ഒരു സ്മാർട്ട് സൊല്യൂഷൻ

ഇത് സ്മാർട്ട് വാച്ചുകളുടെ കാലമാണ്. ലോകത്തെ കണക്ട് ചെയ്തിരിക്കുന്ന ഇന്റർനെറ്റ് വാച്ചുകളുടെ വിപണി Apple, Fossil, Motorola,Huawei, Samsung, Fitbit തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വമ്പൻമാരുടെ കയ്യിലാണ്. ബ്രാൻഡ് വാല്യു അനുസരിച്ച് വിലയും കൂടും. അങ്ങനെയാണ് ആപ്പിൾ വാച്ചുകൾ എല്ലാവരുടേയും ക്രേയ്സായത്. എന്നാൽ ഒരു high-performing കണക്ടഡ് വാച്ച് കുറഞ്ഞ പ്രൈസിൽ മാർക്കറ്റിലെത്തിക്കുകയാണ് eSmart എന്ന സ്റ്റാർട്ടപ്.

high-tech new generation വാച്ച് eSmart മറ്റുളളവയെക്കാൾ വൻ വിലക്കുറവിൽ വിൽക്കുകയാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 69 യുഎസ് ഡോളർ ആണ് ഓൺലൈനിലെ വില. അതായത്, ഏതാണ്ട് 5000 രൂപയ്ക്കടുത്ത് ഇന്ത്യയിൽ വില വരും.

ഫ്രഞ്ച് start-up കമ്പനിയുടെ പ്രൊഡക്റ്റാണ് eSmart. വാച്ചിന്റെ വിൽപന റോക്കറ്റ് പോലെ കുതിക്കുകയാണെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ. സ്മാർട്ട് വാച്ച് വിപണിയിലെ വൻ കമ്പനികൾ ഉപയോഗിക്കുന്ന അതേ സാങ്കേതിക സംവിധാനങ്ങളാണ് eSmart ഉം ഉപയോഗിക്കുന്നത്.

വൈറസുകളെ തടയാനുളള സംവിധാനത്തോടെയാണ് operating system ക്രമീകരിച്ചിരിക്കുന്നത്. HD touchscreen ഓടുകൂടി ബാഹ്യ വെളിച്ചത്തിന് അനുസൃതമായ ലൈറ്റിംഗ് സംവിധാനം.100% waterproof ആയ വാച്ചിൽ Sleep,fitness tracker സംവിധാനവുമുണ്ട്. Personal vocal assistant സംവിധാനമാണ് മറ്റൊന്ന്. ഇതിലൂടെ കോളുകൾ അറ്റെൻഡ് ചെയ്യാം, മീറ്റിംഗുകൾ അറേഞ്ച് ചെയ്യാനുമാകും.

SMS, Facebook, WhatsApp, Gmail നോട്ടിഫിക്കേഷനുകൾ ലഭിക്കുകയും ചെയ്യും. കണക്ടഡ് വാച്ചുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിൽ കൂടുതൽ രു ഓഫറില്ലെന്നാണ് കമ്പനിയുടെ നിലപാട്. എപ്പോഴും up to date ആയിരിക്കാൻ eSmart നിങ്ങളെ സഹായിക്കും. in-built phone assistance technology യിലൂടെ ഒരു അടിയന്തര സാഹചര്യത്തിൽ സഹായം തേടാനാവും.

GPS, wifi, reminders, medication alarms, important events, other tasks notifications ഇതിനെല്ലാം പുറമെ കാലാവസ്ഥാ പ്രവചനവും eSmart നൽകും. സ്ഥിരമായ കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന Protocol Bluebooth 4.0, ഹാർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയാൻ കഴിവുള്ള Heart sensors എന്നിവയുള്ള eSmartന്റെ ഭാരം 50ഗ്രാം ആണ്.

ഇന്റേണൽ മെമ്മറി 16 ജിബി കിട്ടും. അഞ്ച് ദിവസം വരെ നീണ്ട് നിൽക്കുന്ന ബാറ്ററി ബാക്ക് അപ്. വിപണിയിൽ നിലവിലുളള ബ്രാൻഡുകളെക്കാൾ eSmartന് മുൻതൂക്കം നൽകുന്നത് ഈ ഘടകങ്ങളെല്ലാമാണ്. കൂടുതൽ സ്മാർട്ടാകാൻ ആഗ്രഹമുളളവർക്ക് eSmart തന്നെയാകും എക്കണോമി ബ്രാൻഡ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version