കോവിഡ് മഹാമാരിയെ തുടർന്ന രാജ്യത്ത് അടച്ചിട്ട സ്കൂളുകൾ ഭാഗികമായി തുറന്നു പ്രവർത്തിക്കാൻ അനുമതിയായി. നാലാംഘട്ട അൺലോക്കിന്റെ ഭാഗമായാണ് സ്കൂളുകൾ തുറക്കാൻ കേന്ദ്രം തീരുമാനിച്ചത്. സെപ്റ്റംബർ 21ന് സ്കൂളുകൾ തുറക്കാനാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ 9 മുതൽ 12വരെയുളള ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കുക. ഇതിനായുളള ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു.
രക്ഷിതാക്കളുടെ സമ്മതപത്രത്തോടെയാണ് താല്പര്യമുളള വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ പ്രവേശനം. ഓൺലൈൻ ക്ലാസുകളിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതു തന്നെ പിന്തുടരാം. കണ്ടെയ്ൻമെന്റ് സോണുകൾക്ക് വെളിയിലുളള സ്കൂളുകൾക്കാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് വിദ്യാർത്ഥികളോ അധ്യാപകരോ ജീവനക്കാരോ വരാൻ പാടില്ല. സ്കൂൾ പ്രവേശനകവാടങ്ങളിൽ സാനിറ്റൈസറും തെർമൽ സ്ക്രീനിംഗും നിർബന്ധമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലാസ് റൂമുകൾക്ക് വെളിയിലും അധ്യയനം നടത്താം. Assemblies, sports, events എന്നിവ പാടില്ല.
കോവിഡ് പ്രോട്ടോക്കാൾ ഇനി പറയും വിധമാണ്.
*ശാരീരിക അകലം ആറടി പാലിക്കണം
*ഫേസ് മാസ്കുകൾ നിർബന്ധമായും ധരിക്കണം
*കൈകൾ ഇടവിട്ട് ഹാൻഡ് വാഷുകൾ ഉപയോഗിച്ച് കഴുകണം
*Alcohol-based hand sanitizers (for at least 20 seconds) ഉപയോഗിച്ച് വൃത്തിയാക്കുക
*തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ ഹാൻഡ് ടിഷ്യുസോ ഹാൻഡ് കർചീഫോ ഉപയോഗിക്കണം
*ഉപയോഗശൂന്യമായ ടിഷ്യൂസ് സുരക്ഷിതമായി നിർമാർജനം ചെയ്യണം
*ആരോഗ്യ അവബോധം ഉണ്ടാകണം ചെറിയ അസുഖങ്ങൾ പോലും റിപ്പോർട്ട് ചെയ്യണം
*സ്കൂൾ പോലെ പൊതു ഇടങ്ങളിൽ തുപ്പുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്
*സാധ്യമെങ്കിൽ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം