PUBG ചൈനീസ് ആപ്പല്ല, പിന്നെന്തിനാ നിരോധിച്ചത് ? #PUBG #chineseapps #security #indiachina #channeliam

ഇന്ത്യയിൽ വളരെ പ്രചാരം നേടിയ PlayerUnknown’s Battlegrounds അഥവാ PUBG ചൈനീസ് ആപ്പല്ല. എന്നിട്ടും എന്താണ് നിരോധിച്ചത്. രാജ്യസുരക്ഷ മുൻ നിറുത്തിയും സ്വകാര്യതയിലുളള കടന്നുകയറ്റം ഒഴിവാക്കുന്നതിനുമാണ് പബ്ജിയടക്കമുളള ആപ്പുകളുടെ നിരോധനമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പബ്ജി സൗത്ത് കൊറിയൻ ഒറിജിൻ ആപ്പാണ്. പക്ഷെ, ചൈനീസ് പാർട്ണറായ ടെൻസെന്റായിരുന്നു ഇന്ത്യയിൽ പബ്ജി പബ്ളിഷ് ചെയ്യാനുള്ള ലൈസൻസ് എടുത്തിരുന്നത്. ടെൻസന്റിന്റെ സാനിധ്യമാണ് നിരോധനത്തിന് കാരണമെന്ന തിരിച്ചറിവിൽ, ആ ചൈനീസ് കമ്പനിയെ ഒഴിവാക്കുകയാണ് പബ്ജി ഇപ്പോൾ.

നിരോധനസമയത്ത് ഉയർന്ന പ്രസക്തമായ ഒരു ചോദ്യം പബ്ജി ഒരു ചൈനീസ് ഗെയിമാണോ എന്നതായിരുന്നു. പബ്ജി കൊറിയൻ ആണോ ചൈനീസ് ആണോ എന്നറിയാൻ പബ്ജിയുടെ ചരിത്രം അറിയണം. ദക്ഷിണ കൊറിയൻ ഗെയിമിങ്ങ് കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ കമ്പനി PUBG Corporation, ഐറിഷ് ഗെയിം ഡെവലപ്പർ Brendan Greene എന്നിവരാണ് പബ്ജിയുടെ ആദ്യനിർമാതാക്കൾ.

2017ൽ ഗെയിമിലെ വയലൻസ് ചൂണ്ടിക്കാട്ടി ചൈനീസ് സർക്കാർ പബ്ജി നിരോധിച്ചു. ഈ ഘട്ടത്തിലാണ് ചൈനീസ് കമ്പനി Tencent കടന്നുവരുന്നത്. പബ്ജിയുടെ മൊബൈൽ വേർഷൻ നിർമിക്കാനുളള അവകാശം ബ്ലൂഹോളിൽ നിന്നും ടെൻസെന്റ് ഗെയിംസിന് ലഭിച്ചു.

2018 മാർച്ചിൽ ലോകവ്യാപകമായി ഇന്നത്തെ PUBG Mobile വേർഷൻ എത്തി. എന്നിട്ടും ചൈനയിലെ നിരോധനം തുടർന്നു. നിരോധനം മറികടക്കാൻ സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് 2019ൽ Game for Peace എന്ന പേരിൽ ടെൻസെന്റ് PUBG ചൈനയിൽ അവതരിപ്പിച്ചു.

ടെൻസെന്റും ബ്ലൂഹോളും ഒന്നിച്ച് Krafton Game Union എന്ന ബ്രാൻഡ് നെയിമിലാണ് പബ്ജിക്കു വേണ്ട‌ി പ്രവർത്തിക്കുന്നത്. ലാഭവും ഷെയർ ചെയ്യപ്പെടുന്നു. പബ്ജി ഒരു കൊറിയൻ-ചൈനീസ് കമ്പനിയാണ്. നിരോധനസമയത്തെ കണക്കുകളിൽ ഇന്ത്യയിൽ 50 million ആളുകൾ PUBG Mobile കളിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

13 മില്യൺ ആക്ടീവ് യൂസർമാരാണ് ദിവസവും പബ്ജി കളിച്ചിരുന്നത്. 175 മില്യൺ ഡൗൺലോഡ്സും പബ്ജിക്കുണ്ടായിരുന്നു. അതായത് വൻതോതിലുളള വരുമാന നഷ്ടമാണ്പബ്ജി നിരോധനത്തോടെ ടെൻസെന്റിനും ബ്ലൂഹോളിനും ഉണ്ടായത്. ഇപ്പോൾ ഇന്ത്യയിൽ നേരിട്ടുളള ഗെയിം പബ്ലിഷിങ്ങിന് യോജിച്ച പങ്കാളികളെ തേടുകയാണ് PUBG Corporation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version