ഗവൺമെന്റ് പദ്ധതികൾ: വിദേശകമ്പനികൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ.
സർക്കാർ പദ്ധതികളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്രം.
50% വരെ ലോക്കൽ സപ്ളൈയർമാരെ വിദേശകമ്പനികൾ പദ്ധതികളിൽ ഉറപ്പാക്കണം.
ഇതിനായി Public Procurement Order, 2017ൽ കേന്ദ്രം ഭേദഗതി വരുത്തി.
Make in India പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നതാണ് ഭേദഗതി.
സ്വാശ്രയ സമ്പദ് വ്യവസ്ഥയേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ കമ്പനികളെ വിലക്കിയിട്ടുള്ള രാജ്യങ്ങളിലെ കമ്പനികൾക്ക് ഇവിടെ ടെണ്ടറിൽ പങ്കെടുക്കാനാകില്ല.
ഇറക്കുമതി കുറച്ച് പ്രാദേശികമായ പ്രൊഡക്ഷനും, സോഴ്സിങ്ങും ലക്ഷ്യമിടുന്നു.
സർക്കാർ വകുപ്പുകൾ അടുത്ത 5 വർഷത്തെ പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം.
1000 കോടി രൂപയ്ക്ക് മുകളിലുളള പദ്ധതികളിലാണ് ഇത് ബാധകമാകുക.
DPIIT ഇത് സംബന്ധിച്ച ഉത്തരവ് സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് നൽകി.