Defence, Aerospace മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി iDEX #startups#defence#iDEX#channeliam

പ്രതിരോധ മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് ഇന്നേവരയില്ലാത്ത സപ്പോർട്ട് ഒരുക്കുകയാണ് കേന്ദ്രം.  സേനയ്ക്ക് ആവശ്യമായ യുദ്ധോപകരണങ്ങളും മറ്റും സ്റ്റാർട്ടപ്പുകളിൽ നിന്ന് കൂടുതലായി സോഴ്സ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിഫൻസ് മേഖലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ ഇതിനായി  Innovations for Defence Excellence (iDEX) രൂപീകരിച്ചത് വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.

ന്യൂടെക്നോളിയിൽ ഇന്നവേഷനുകൾക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ ഡിഫൻസ്, എയ്റോസ്പേസ് മേഖലകളിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. ഡിഫൻസ് പ്രൊഡക്റ്റുകൾ ഇവിടെ നിർമ്മിക്കാൻ  ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ്പുകളെ പ്രതിരോധമേഖലയിലും പങ്കാളികളാക്കുന്നത്. MSME, സ്റ്റാർട്ടപ്പുകൾ, individual innovators, ഗവേഷണ വികസന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഇതിൽ പങ്കാളികളാകാം.

ആത്മനിർഭർഭാരതിന്റെ ഭാഗമായിട്ടായി Defence India Startup Challenge (DISC) സംഘടിപ്പിച്ചിരുന്നു . മൂന്ന് റൗണ്ടുകളുണ്ടായിരുന്ന Defence India Startup Challenge (DISC) ൽ  58  iDEX വിജയികളെയാണ് തെരഞ്ഞെടുത്തത്.  നിലവിലുളള  Defence Innovation ഹബ്ബുകളുമായി ചേർന്ന് പ്രതിരോധ മേഖലയ്ക്ക് വേണ്ട പ്രൊഡക്റ്റുകൾ ഈ സ്റ്റാർട്ടപ്പുകൾ നിർമ്മിക്കും. മൂന്ന് ഫോഴ്സുകളിലേയും ഡിഫൻസ് റിക്വയർമെന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അവയ്ക്ക് അനുസൃതമായി ഇന്നവേഷനും ഡിസൈനും പ്രൊഡക്ഷനും സ്റ്റാർട്ടപ്പുകൾ പൂർത്തിയാക്കും. iDEX നു കീഴിൽ വർക്ക് ചെയ്യുന്ന സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ഒമ്പത് പാർട്നർ ഇൻകുബേറ്റേഴ്സിനേും കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയിൽ നിന്നുളള Maker Village  ഐഡക്സുമായി  ചേർന്ന് പ്രവർത്തിക്കുന്ന ഇൻകുബേറ്ററാണ്. Electronic System Design  and  Manufacturing ൽ സ്റ്റാർട്ടപ്പുകൾക്ക് വർക്ക് ചെയ്യാൻ ഇലക്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ Maker Village അവസരം നൽകും. സായുധസേന,ഓർഡനൻസ് ഫാക്ടറി ബോർഡ്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ – ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എൽ.എൽ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ), ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.എം.എൽ), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബി.ഡി.എൽ)  എന്നിവയുടെ ആവശ്യാനുസരണം ഐഡിയകൾ ക്ഷണിക്കും.

ഡിഫൻസ് മേഖലയിലെ ഡിമാന്റനനുസരിച്ച് കൂടുതൽ സ്റ്റാർട്ടപ്പുകളെ ഐഡിയ ചാലഞ്ചിലൂടെ കണ്ടെത്താനും iDEX ലക്ഷ്യമിടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version