ഗ്രാമീണ ഇന്ത്യയിലെ പാർശ്വവത്കൃത സമൂഹത്തിനായി മൈക്രോ ATM അവതരിപ്പിച്ച് ഫിൻടെക് സ്റ്റാർട്ടപ്പായ RapiPay. രാജ്യത്ത് 5 ലക്ഷം മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കുകയാണ് RapiPay യുടെ ലക്ഷ്യം. 25,000 എടിഎം മെഷീനുകൾ ഒരു മാസത്തിനുളളിൽ സ്ഥാപിച്ചുകഴിഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുളളിൽ 5 ലക്ഷം എടിഎമ്മുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കും. NBFC ആയ Capital India Finance Limited (CIFL) ന്റെ അനുബന്ധ സ്ഥാപനമാണ് RapiPay. നൂതനബാങ്കിങ് രംഗത്തും പേയ്മെന്റ് സൊലൂഷനിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന സ്റ്റാർട്ടപ്പാണ് RapiPay. ഉപഭോക്താക്കൾ പ്രത്യേകിച്ചും ഉൾനാടൻ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്നവർക്ക് മൈക്രോ എടിഎമ്മുകൾ ഗുണം ചെയ്യുമെന്നാണ് RapiPay പ്രതീക്ഷിക്കുന്നത്. പരമ്പരാഗത എടിഎം സംവിധാനത്തെക്കാൾ വളരെ വേഗം ഇടപാടുകൾ നടത്താനാവുന്ന സംവിധാനമാണിതെന്ന് RapiPay MD യും CEO യുമായ Yogendra Kashyap പറഞ്ഞു.
എടിഎമ്മുകളിൽ പോകാനാകാത്തവർക്ക് RapiPayയുടെ Saathi സ്റ്റോറുകളിലും പണം പിൻവലിക്കാം. മാത്രമല്ല, എല്ലാ ബാങ്കിങ് സേവനങ്ങളും സാത്തി നൽകും. സമഗ്രവും സുരക്ഷിതവുമായ റീട്ടെയ്ൽ ഏജന്റ് നെറ്റ് വർക്കാണ് ഇന്ത്യയിൽ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന RapiPay ‘Saathis’. മൈക്രോ എടിഎം മാത്രമല്ല ആധാർ കേന്ദ്രീകൃത പണവിനിമയ സംവിധാനവും മണിട്രാൻസ്ഫർ, ബിൽ, ടാക്സ് പേയ്മെന്റ് ഇവയും സാധ്യമാകും. ജൻധൻ അക്കൗണ്ടുകൾ കൂടുതലും ഗ്രാമങ്ങളിലും ഉൾനാടൻ നഗരങ്ങളിലുമാണ്. ഈ കോവിഡ് കാലത്ത് സാധാരണ കർഷകർക്കും തൊഴിലാളികൾക്കും തൊഴിൽ നഷ്ടമായവർക്കും സർക്കാർ നൽകിയ വിവിധ ആനൂകൂല്യങ്ങൾ കൈപ്പറ്റാൻ മൈക്രോ എടിഎമ്മുകൾ സഹായകമായെന്നും കശ്യപ് പറഞ്ഞു.
നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് one-stop payments solution platform ആണ് RapiPay ഉഭോക്താക്കൾക്ക് നൽകുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ Pre-Paid Instrument (PPI) ലൈസൻസും RapiPay യ്ക്കുണ്ട്. ഇന്ന് 2 ലക്ഷത്തിന് മുകളിൽ എടിഎമ്മുകളാണ് രാജ്യത്തുളളത്. അവയിൽ 19% മാത്രമാണ് ജനസംഖ്യയിൽ 62 ശതമാനവും ജീവിക്കുന്ന ഗ്രാമീണ മേഖലയിലുളളത്. വർഷം തോറും എടിഎമ്മുകളുടെ എണ്ണം ഈ മേഖലയിൽ കുറച്ചുകൊണ്ട് വരികയാണ് മുഖ്യധാരാ ബാങ്കുകൾ.. അതിനാൽ തന്നെ ഗ്രാമീണ മേഖലയുടെ ബാങ്കിങ് ആവശ്യങ്ങൾക്ക് നിർണ്ണായക റോൾ വഹിക്കാനാകുമെന്നാണ് RapiPay കരുതുന്നത്