നിങ്ങളുടേത് സാമൂഹിക പ്രസക്തിയുള്ള സേവനങ്ങളും ഉത്പന്നങ്ങളും വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പാണോ? പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷം കഴിയാത്ത സ്റ്റാർട്ടപ്പാണോ നിങ്ങളുടേത്? നിങ്ങളുടെ സ്റ്റാർട്ടപ്പ് ഉത്പന്നം അല്ലെങ്കില്‍ സേവനം പൂര്‍ണ്ണമായി വികസിപ്പിച്ചതാണല്ലോ അല്ലെ. എങ്കിൽ നിങ്ങളെ കണ്ടെത്തി ആദരിക്കുവാനൊരുങ്ങുകയാണ് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷനും അദാനി ഗ്രൂപ്പും. നിങ്ങളുടെ സംരംഭത്തെ തേടിയെത്തും ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്. ഡിപിഐഐടി (DPIIT), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷം കഴിയാത്തതും ഉത്പന്നം അല്ലെങ്കില്‍ സേവനം പൂര്‍ണ്ണമായി വികസിപ്പിച്ചതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പരിഗണന . ആശയം മാത്രമാകാന്‍ പാടില്ല. ഇതിനോടകം തന്നെ വരുമാനം നേടി തുടങ്ങിയിരിക്കണം. ഇത് വെറുമൊരു അവാർഡ് മാത്രമല്ല, നിങ്ങളുടെ സംരംഭത്തിനുള്ള പരിഗണനയും അംഗീകാരവും കൂടിയാണ്.
വ്യത്യസ്തമായ ബിസിനസ് മാതൃക വികസിപ്പിക്കുകയും ആദ്യഘട്ടത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കുകയും ചെയ്ത സംരംഭകന്‍ അല്ലെങ്കില്‍ സ്ഥാപകന്‍ എന്നിവര്‍ക്കായാണ് ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിന്‍റെ ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കരുത്ത് പകരുന്നതാണ് ടി എം എ അദാനി ഗ്രൂപ്പുമായി സഹകരിച്ചു ഏർപ്പെടുത്തിയിട്ടുള്ള ഈ അവാര്‍ഡ്.
വ്യക്തമായ നിബന്ധനകളുമുണ്ട് നിങ്ങളുടെ സ്റ്റാർട്ടപ്പിനെ പരിഗണിക്കുന്നതിന്.
ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട് മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് DPIIT, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷം കഴിയാത്തതും ഉത്പന്നം അല്ലെങ്കില്‍ സേവനം പൂര്‍ണ്ണമായി വികസിപ്പിച്ചതുമായിരിക്കണം.
സമൂഹത്തിന് പ്രയോജനപ്പെടുന്നതും പുതുമയുള്ളതും ആഗോളതലത്തില്‍ വികസിപ്പിക്കാന്‍ സാധിക്കുന്നതുമായ ഉത്പന്നം/ സേവനം ആയിരിക്കണം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ KSIDC, നേരിട്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയുന്നവര്‍, ബിസിനസില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ സാമ്പത്തികവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന വ്യക്തികള്‍/ ഗ്രൂപ്പുകള്‍ തുടങ്ങിയവരില്‍ നിന്ന് ഫണ്ടുകള്‍ സ്വീകരിക്കാന്‍ കഴിവുള്ളവരായിരിക്കണം.
സ്റ്റാര്‍ട്ടപ്പിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്‍റെയോ ടിഎംഎ, കെഎംഎ, നാസ്കോം, ജി-ടെക് പോലുള്ള പ്രശസ്ത സ്ഥാപനങ്ങളുടെയോ അംഗീകാരമോ അവാര്‍ഡുകളോ ധനസഹായമോ ലഭിച്ചിരിക്കണം.
പദ്ധതിയുടെ വിശദവിവരങ്ങള്‍, നിലവിലെ സ്ഥിതി, ചെലവുകള്‍, പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ അടങ്ങിയ അപേക്ഷകള്‍ സെക്രട്ടറി, tmatvmkerala@gmail.com എന്ന വിലാസത്തില്‍ അയക്കണം.
https://forms.gle/HoykLLqJcugi3bF58 എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 16.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പ്രമുഖ മാനേജ്മെന്‍റ് അസോസിയേഷനാണ് ടിഎംഎ.
Apply now for the TMA-Adani Startup Award! Kerala-based, DPIIT/Kerala Startup Mission registered startups under 5 years, with developed products/services and revenue, are eligible. Deadline: July 16, 2025.