Paytm Money സ്റ്റോക്ക് ബ്രോക്കിങ്ങ് ഫീച്ചർ ഉപയോക്താക്കൾക്കായി തുറക്കുന്നു
10 ലക്ഷം നിക്ഷേപകരെയാണ് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കുന്നത്
ചെറുപട്ടണങ്ങളിലും നഗരങ്ങളിലുമുളള നിക്ഷേപകരെയാണ് ലക്ഷ്യമിടുന്നത്
വിവിധ ഷെയറുകളിൽ നിക്ഷേപിക്കാനും, ട്രേഡിംങ്ങിനും ആപ്പിൽ സാധിക്കും
Digital KYCയിലൂടെ പേപ്പർലെസ് അക്കൗണ്ട് ഓപ്പണിംഗ് ഇവ ചെയ്യാം
ബിൽറ്റ്-ഇൻ ബ്രോക്കറേജ് കാൽക്കുലേറ്റർ ലാഭകരമായ സ്റ്റോക്ക് വിൽപനക്ക് സഹായിക്കും
വാച്ച് ലിസ്റ്റുകൾ ക്രമീകരിച്ച് 50 ഓളം ഓഹരികൾക്ക് വില അലേർട്ട് സജ്ജീകരിക്കാനാകും
പ്രതിവാര, പ്രതിമാസ SIPകൾ ക്രമീകരിച്ച് സൗകര്യപ്രദമായ നിക്ഷേപം നടത്താനാകും
iOS, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഈ സേവനം ലഭ്യമാകും
2.2 ലക്ഷം നിക്ഷേപകരാണ് ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തത്
മുംബൈ, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചു
മ്യൂച്വൽഫണ്ട‌്, NPS നിക്ഷേപങ്ങൾക്കായി 6 മില്യൺ ഉപയോക്താക്കൾ Paytm മണിക്കുണ്ട്