ലോകത്ത് എവിടെയായലും ഫ്യൂച്ചറിസ്റ്റിക്കായ സംരംഭമോ സ്റ്റാർട്ടപ്പോ ഏതെന്ന് ചോദിച്ചാൽ അത് സ്പേസും കാർഷിക മേഖലയും ആണെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് വലിയ ഇൻകം ഉണ്ടായിരുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കറിന്റെ റോൾ വേണ്ടെന്ന് വെച്ച് Navdeep Golecha നല്ല ഒന്നാന്തരം കൃഷി തുടങ്ങിയത്. രാജസ്ഥാനിലെ ആരവല്ലി പർവത നിരകൾ തുടങ്ങുന്ന സിരോഹിയിൽ 150 ഏക്കറിലാണ് Navdeep Golecha തന്റെ കാർഷിക സംരംഭം യാഥാർത്ഥ്യമാക്കിയത്. നാച്യുറ ഫാംസ് എന്നാണ് പേര്. പോമോഗ്രാനെറ്റ്, പപ്പായ, നാരകം, സ്ട്രോബെറി എന്നിവയാണ് നൂതന കൃഷിരീതി പിന്തുടരുന്ന ഫാമിൽ കൃഷി ചെയ്യുന്നത്.
2015 ലാണ് കീടനാശിനി രഹിതമായ പഴവർഗങ്ങളുടെ ഉത്പാദനം ലക്ഷ്യമിട്ട് ഫാം ആരംഭിക്കുന്നത്. രാജസ്ഥാനിലെ ബിസിനസ് കുടുംബത്തിൽ ജനിച്ച നവദീപ് യുകെയിലെ Leicester യൂണിവേഴ്സിറ്റിയിൽ ഫിനാൻഷ്യൽ ഇക്കണോമിക്സിൽ മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കിയ ആളാണ്. CFA programme സ്കോളർഷിപ്പും തുടർന്ന് Royal Bank of Scotland ൽ ജോലിയും ലഭിച്ചു. 23-ാംവയസ്സിൽ ലഭിച്ച 25,000 പൗണ്ട് ശമ്പളത്തിന്റെ ജോലി രാജിവെച്ചാണ് കൃഷിയുടെ യാതൊരു പശ്ചാത്തലവും ഇല്ലാതിരുന്ന നവദീപ് അഗ്രി സംരംഭം തുടങ്ങിയത്. വിവിധ മേഖലകളിലെ കർഷകരെ കണ്ട് ഈ മേഖലയെ കുറിച്ച് പഠിച്ചു. രാജസ്ഥാൻ അഗ്രികൾച്ചർ വകുപ്പിൽ നിന്ന് സാധ്യമായ വിവരങ്ങളെല്ലാം ശേഖരിച്ചു. പിന്നീട് ഒരു അഗ്രികൾച്ചറൽ കൺസൾട്ടന്റിന്റെ സഹായത്തോടെ നാച്യുറക്ക് തുടക്കമിട്ടു. 35ഓളം കർഷകരാണ് നവദീപിന്റെ ഫാമിൽ പണിയെടുക്കുന്നത്.
ഇപ്പോൾ ഒരു മാസം 10,000-15,000 വരെ ഇവിടുത്തെ കർഷകർക്ക് വരുമാനം ലഭിക്കുന്നു. കഴിഞ്ഞ വർഷം 70 ലക്ഷമായിരുന്നു നെറ്റ് റെവന്യൂ എങ്കിൽ ഈ വർഷം 1.25 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.