National Startup Awards-2020 വിജയികളിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പുകളും
കേരളത്തിൽ നിന്നുള്ള മൂന്ന് സ്റ്റാർട്ടപ്പുകൾ ആണ് ദേശീയ വിജയികളായത്
Genrobotics , Jackfruit 365, NAVA Design & Innovation എന്നിവയാണത്
ക്യാമ്പസ്-ഇനീഷ്യേറ്റഡ് സ്റ്റാർട്ടപ്പുകൾ എന്നതിലാണ് ജെൻറോബോട്ടിക്സിന്റെ വിജയം
Manhole ക്ലീൻ ചെയ്യുന്ന scavenger റോബോട്ട് ആയ Bandicoot നിർമ്മിച്ചത് Genrobotics ആണ്
Jackfruit 365 ഫുഡ് പ്രോസസ്സിംഗ് സെക്ഷനിലാണ് വിജയിയായത്
ഷുഗർ ലെവൽ നിയന്ത്രിക്കുന്ന മാവ് പച്ചചക്കയിൽ നിന്ന് കണ്ടുപിടിച്ചത് വിജയമായി
Jackfruit 365 ന്റെ ഉത്പന്നത്തിന് ഈ വർഷം പേറ്റന്റ് ലഭിച്ചിരുന്നു
കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് NAVA Design & Innovation
അഗ്രികൾച്ചർ പ്രൊഡക്ടിവിറ്റി വിഭാഗത്തിൽ നവ ഡിസൈൻ & ഇന്നൊവേഷൻ വിജയിയായി
റോബോട്ടിക് കോക്കനട്ട് സാപ്പ് ടാപ്പിംഗ് ഉപകരണം Sapper ആണ് വിജയം നൽകിയത്
സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാപ്പറിന് 28 രാജ്യങ്ങളിൽ പേറ്റന്റ് ലഭിച്ചു
വിജയികൾക്ക് 5 ലക്ഷം രൂപയും പബ്ളിക്- കോർപ്പറേറ്റ് പങ്കാളിത്തത്തിനുള്ള അവസരവും ലഭിക്കും
ദേശീയ സ്റ്റാർട്ടപ്പ് അവാർഡിന് 12 മേഖലകളാണ് പരിഗണിച്ചത്
കൃഷി, ഭക്ഷ്യ സംസ്കരണം, വിദ്യാഭ്യാസം,ഊർജ്ജം, ധനകാര്യം ഇവയുൾപ്പെടുന്നു