ഗോത്ര വർഗങ്ങൾക്കായി Tribes India e-Marketplace അവതരിപ്പിച്ച് കേന്ദ്രം
ട്രൈബ്സ് ഇന്ത്യ ഇ-മാർക്കറ്റ് പ്ലെയ്സ് (market.tribesindia.com) ലോഞ്ച് ചെയ്തു
TRIFED ആണ് ഗോത്രവർഗ ഉത്പന്നങ്ങൾക്കും സംരഭകർക്കുമായി പ്ലാറ്റ്ഫോം രൂപീകരിച്ചത്
ഓർഗാനിക് ഉത്പന്നങ്ങളുടെയും കരകൗശലവസ്തുക്കളുടെയും വിപണനം ലക്ഷ്യം
ആത്മനിർഭർ ഭാരതാണ് Tribes India e-Marketplace രൂപീകരണത്തിന് പ്രേരണ
ഗോത്രവനവാസികൾക്കും കരകൗശലതൊഴിലാളികൾക്കും ഒരു പോലെ ഗുണം ചെയ്യും
ഇന്ത്യയിലെ ഏറ്റവും വലിയ ജൈവ-കരകൗശല ഉത്പന്ന വിപണിയാണ് ലക്ഷ്യമിടുന്നത്
ട്രൈബൽ കൊമേഴ്സ് ഡിജിറ്റൈസേഷനിലൂടെ ഉത്പന്നങ്ങൾക്ക് നേരിട്ട് വിപണി ലഭിക്കും
5 ലക്ഷത്തോളം ട്രൈബൽ സംരംഭകരെയാണ് TRIFED ഈ പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത്
ട്രൈബൽ സെൽഫ് ഹെൽപ്പ് ഗ്രൂപ്പ്, ട്രൈബൽസിനായുളള എൻജിഒകൾ ഇവയും ഭാഗമാകും
ട്രൈഫെഡിന്റെ ഔട്ട്ലെറ്റുകളും ഇ-കൊമേഴ്സ് പാർട്നേഴ്സും വിപണനത്തിന് സഹായിക്കും
B2B ട്രേഡിലൂടെ വലിയ സംരംഭകർക്ക് ഗോത്രവന-കരകൗശല ഉത്പന്നങ്ങൾ നേരിട്ട് വാങ്ങാം