റിലയൻസ് Jiomart വഴി ഇനി ഫാഷൻ വസ്ത്രങ്ങളും വാങ്ങാം
എല്ലാ Fashion വസ്ത്രങ്ങളും ജിയോമാർട്ട് വഴി ലഭ്യമാക്കാനാണ് Reliance തീരുമാനം
റിലയൻസ് റീട്ടെയിൽ ശൃംഖലയാണ് പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും നടത്തുന്നത്
ആപ്പിലും വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്ന ഐറ്റംസ് വാങ്ങാനാകും
30 ദിവസത്തിനുളളിൽ റിട്ടേൺ ചെയ്യാവുന്ന ഓപ്ഷനും ജിയോമാർട്ട് നടപ്പിലാക്കുന്നു
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിതരണവും ജിയോമാർട്ടിലൂടെ ലക്ഷ്യമിടുന്നു
ഫ്ലിപ്കാർട്ട്,ആമസോൺ പോലുളളവയുടെ വിപണി പിടിക്കുകയാണ് ലക്ഷ്യം
ഹെൽത്ത്-ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും ജിയോമാർട്ടിൽ ലഭ്യമാക്കി തുടങ്ങും
ഡിജിറ്റൽ ഫാർമസി സ്റ്റാർട്ടപ്പായ Netmeds കമ്പനിയുടെ 60% ഓഹരികൾ റിലയൻസ് നേടിയിരുന്നു
പാൽ, ബ്രഡ്, പഴങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളും ജിയോ മാർട്ടിൽ ലഭിക്കും
പലചരക്ക് ഉല്പന്നങ്ങൾക്ക് പുറമേയാണ് അവശ്യവസ്തുക്കളും ജിയോമാർട്ടിലെത്തുന്നത്
ചെന്നൈ, ബംഗലുരു എന്നിവിടങ്ങളിൽ ആണ് സബ്സ്ക്രിപ്ഷൻ സേവനം ആദ്യം നടപ്പാക്കുക
Related Posts
Add A Comment