ലണ്ടനിൽ നിരോധന ഭീഷണിയുടെ നിഴലിൽ ഇന്ത്യൻ ടാക്സി ആപ്പ് Ola
സുരക്ഷാകാരണങ്ങളാൽ ഒലയുടെ ലൈസൻസ് പുതുക്കി നൽകിയില്ല
ട്രാൻസ്പോർട്ട് അതോറിറ്റി TfL ആണ് ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചത്
ഫെബ്രുവരി മുതൽ Ola ലണ്ടനിൽ സർവീസ് നടത്തി വരുന്നു
ലൈസൻസില്ലാത്ത ഡ്രൈവർമാർ ഒലയുടെ 1000 ട്രിപ്പുകൾ വരെ നടത്തിയതായി TfL
ലൈസൻസില്ലാത്ത ഡ്രൈവറും വാഹനങ്ങളും സുരക്ഷിതമല്ല എന്നതിനാലാണ് നിരോധനം
വീഴ്ചകൾ കണ്ടെത്തും വരെ Ola കൃത്യമായി റിപ്പോർട്ട് ചെയ്തില്ലെന്നും TfL
അപ്പീൽ നൽകുന്നതിന് 21 ദിവസം സാവകാശം ഒലക്ക് ലഭിക്കും
അപ്പീൽ കാലാവധിയിൽ നിയമവിധേയമായി സർവീസ് നടത്തുമെന്ന് ഒല
അപ്പീൽ കാലാവധിയിലെ സർവീസ് നിരീക്ഷണ വിധേയമാക്കുമെന്ന് TfL
2018ൽ കാർഡിഫിൽ നിന്നാണ് ഒലയുടെ യുകെയിലെ സർവീസ് ആരംഭിച്ചത്
സമാന വിലക്ക് നേരിട്ടിരുന്ന ഊബർ TfL നെതിരെ അപ്പീലിലൂടെ വിജയിച്ചിരുന്നു
14,788 അനധികൃത ട്രിപ്പുകളായിരുന്നു ഊബറിന്റെ പേരിലുണ്ടായിരുന്നത്