COVID കേസുകൾ കൂടുമ്പോഴും കരുതലോടെ പ്രാദേശിക വിപണി ചലിക്കാൻ ഒരുങ്ങുന്നു
രാജ്യത്തെ വാരാന്ത്യയാത്രകൾ പതുക്കെ ചലിക്കാൻ താൽപര്യം കാണിക്കുന്നുവെന്ന് OYO
സ്വകാര്യവാഹനങ്ങളിൽ സമീപ സ്ഥലങ്ങളിൽ പോകാൻ ആളുകൾ താല്പര്യപ്പെട്ട് തുടങ്ങി
കോവിഡിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കിയുള്ള ചെറു യാത്രകളാണ് സഞ്ചാരികൾക്ക് പ്രിയം
റൂം ബുക്കിങ്ങ് ട്രെൻഡിൽ കൊച്ചി, ജയ്പൂർ, ഗോവ, ആഗ്ര എന്നീ നഗരങ്ങൾ മുന്നിൽ
ബംഗലുരു, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചിയിലെ സന്ദർശകർ
വിശാഖപട്ടണവും പോണ്ടിച്ചേരിയും മുസ്സൂറിയും ട്രെൻഡിങ്ങ് ലിസ്റ്റിലുണ്ട്
സംസ്ഥാന അതിർത്തികൾ തുറന്നതും നിയന്ത്രണങ്ങളിലെ ഇളവും യാത്രക്ക് ഉണർവ്വേകി
ഒക്ടോബർ 2 മുതൽ 4 വരെ 72% ബുക്കിങ്ങാണ് OYO റൂംസിന് ലഭിച്ചത്
1.8 – 2 ലക്ഷം ആളുകൾ വാരാന്ത്യങ്ങളിൽ OYO റൂംസിന്റെ ആതിഥ്യം സ്വീകരിച്ചു
ഡൽഹിയിൽ നിന്നുമാണ് അന്തർസംസ്ഥാനയാത്രകൾ കൂടുതലുമെന്ന് ഒയോ
ആഗ്രയും ജയ്പൂരുമാണ് ഡൽഹിക്കാർ കൂടുതലായി തെരഞ്ഞെടുക്കുന്നത്
പുനെ, മുംബൈ, ബംഗലുരു എന്നിവിടങ്ങളിൽ നിന്നും ഗോവയിലേക്ക് യാത്രകൾ തുടങ്ങി
ഒയോ നടത്തിയ കൺസ്യൂമർ സർവേയിൽ 57% ലെഷർ ട്രിപ്പിന് താല്പര്യപ്പെട്ടിരുന്നു