GST നഷ്ടപരിഹാരമായി വായ്പാ പദ്ധതി: പിന്തുണയുമായി 21 സംസ്ഥാനങ്ങൾ
പിന്തുണച്ച 21 സംസ്ഥാനങ്ങൾക്ക് 1.10 ലക്ഷം കോടി രൂപ കേന്ദ്രം അനുവദിക്കും
10 സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ വായ്പാ പദ്ധതി നിരസിച്ചു
സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം പൂർണമായും കേന്ദ്രം നൽകണമെന്ന് ആവശ്യം
കേന്ദ്രം തന്നെ മുഴുവൻ തുകയും വായ്പയെടുക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു
ലക്ഷ്വറി ഗുഡ്സ് കോംപൻസേഷൻ സെസ്സിൽ നിന്ന് ഇത് ഈടാക്കണമെന്നും നിർദ്ദേശം
കേന്ദ്രം കടമെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകുക സാധ്യമല്ലെന്ന് ധനമന്ത്രി അറിയിച്ചു
രണ്ട് നിർദ്ദേശങ്ങളാണ് ഓഗസ്റ്റിൽ സംസ്ഥാനങ്ങൾക്കായി കേന്ദ്രം മുന്നോട്ട് വച്ചത്
ആദ്യ നിർദ്ദേശം റിസർവ് ബാങ്ക് മുഖേന 97,000 കോടി രൂപ വായ്പയെടുക്കുക
രണ്ടാമത്തെ ഓപ്ഷൻ, വിപണിയിൽ നിന്ന് 2.35ലക്ഷം കോടി ഈടാക്കുക
97,000 കോടി രൂപയുടെ വായ്പാ നിർദ്ദേശമാണ് 1.10 ലക്ഷം കോടി രൂപയായി കേന്ദ്രം ഉയർത്തിയത്
ഈ സാമ്പത്തിക വർഷം ഇതുവരെ 20,000 കോടി രൂപ നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകി
ഉയർന്ന സ്ലാബിൽ ഈടാക്കുന്ന സെസ്സാണ് നഷ്ടപരിഹാരമായി നൽകുന്നത്
Related Posts
Add A Comment