കോവിഡും ലോക്ഡൗണും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചപ്പോൾ നിലച്ചത് പല സംരംഭങ്ങളുമാണ്. എന്നാൽ കടുത്ത മാന്ദ്യകാലത്ത് ലോക്ക്ഡൗൺ സംഭാവന ചെയ്ത ചില തൊഴിലവസരങ്ങളുണ്ട്. അതിലൊന്നാണ് ഹോം ഷെഫുകൾ. ലോക്ക്ഡൗണിൽ ഹോട്ടലുകൾ അടഞ്ഞപ്പോൾ വീടുകളിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തത് ജീവിതം മുന്നോട്ട് കൊണ്ടുപോയത് നിരവധിയാളുകളാണ്. ലോക്ക്ഡൗൺ കഴിഞ്ഞതോടെ അതൊരു സംരംഭമാക്കി മാറ്റുകയാണ് ഈ ഹോം ഷെഫുകൾ.
ആറു മാസത്തിനുളളിൽ 2500 ഓളം പേരാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. FSSAI ലൈസൻസ് എടുത്ത് ഔദ്യോഗികമായി തന്നെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുകയാണ് ഭൂരിപക്ഷവും. വിവിധ നഗരങ്ങളിലുടനീളം ഹോം ഷെഫുകളെ ബ്രാൻഡ് ബിൽഡിംഗ്, ടെക്നോളജി, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ, മൂലധനം എന്നിവയിൽ ഗോസ്റ്റ് കിച്ചൻ സഹായിക്കുന്നു. ലോക്കൽ അഡ്വർട്ടൈസ്മെന്റും ഇൻസ്റ്റാഗ്രാം, വാട്ട്സ്അപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ ഓർഡറുകളും എടുത്ത് ഓൺലൈൻ പേയ്മെന്റ് സ്വീകരിച്ച് ഒരു ചെറിയ അടുക്കളയെ വലിയ ബിസിനസ് സാമ്രാജ്യം ആക്കി മാറ്റുന്നു. Dunzo, Swiggy, Wefast ഇവയിലൂടെ ഡെലിവറി നടത്തുന്നു.
പുനെയിൽ നിന്നുളള സ്പൈസ് ബെല്ലിയിൽ കേരള ഫുഡ് ആണ് സ്പെഷ്യൽ. പയ്യോളി ചിക്കൻകറിയും തലശ്ശേരി ബിരിയാണിയുമെല്ലാം ഹോട്ട് ഐറ്റങ്ങളാണ്. കേരള മീൽസിന് വിഭവങ്ങൾക്കനുസരിച്ച് 60 രൂപ മുതൽ 400 രൂപ വരെ ഈടാക്കുന്നു. ഗുരുഗ്രാമിലെ മാർവാഡി ഖാന, പരമ്പരാഗത മാർവാഡി ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.