2022ൽ പൂർത്തിയാകുന്ന ആദ്യഘട്ടത്തിൽ 4G/LTE സംവിധാനമാണ് Nokia ഒരുക്കുക
നോക്കിയയുടെ Bell Labs ആണ് ചന്ദ്രനിലെ ആദ്യ 4G നെറ്റ് വർക്ക് നിർമിക്കുന്നത്
14.1 മില്യൺ ഡോളർ ചിലവിട്ട് NASA ഒരുക്കുന്ന പദ്ധതിയാണിത്
നെറ്റ് വർക്കിലൂടെ ലൂണാർ റോവറിൽ റിമോട്ട് കൺട്രോളിംഗ് സാധ്യമാകും
ആസ്ട്രോനോട്ടുകൾക്ക് വീഡിയോ/ഓഡിയോ കമ്യൂണിക്കേഷനും സാധിക്കും
ടെലിമെട്രിക്, ബയോമെട്രിക് ഡാറ്റ എക്സ്ചേഞ്ചും 4G യിലൂടെ ലഭ്യമാകും
ഭാവിയിൽ 4Gയിൽ നിന്ന് 5Gയിലേക്ക് അപ്ഗ്രേഡിങ്ങ് സാധ്യമാകുമെന്ന് നോക്കിയ
നെറ്റ് വർക്ക് സ്ഥാപനത്തിന് ലൂണാർ ലാൻഡർ Intuitive Machines നൽകും
ടെക്സസ് ആസ്ഥാനമായുളള ലൂണാർ സ്പേസ് ക്രാഫ്റ്റ് കമ്പനിയാണ് Intuitive Machines
Artemis പ്രോഗ്രാമിലൂടെ 2024ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയാണ് NASA
2030 ഓടെ ചന്ദ്രനിൽ ദീർഘകാല പര്യവേഷണങ്ങൾക്ക് നാസ പദ്ധതിയിടുന്നു