മെയ്ഡ് ഇൻ ഇന്ത്യ ബ്രൗസറുമായി Reliance Jio
Reliance Jio മെയ്ഡ് ഇൻ ഇന്ത്യ ബ്രൗസർ JioPages വഴിയാണ് അവതരിപ്പിച്ചത്
നിലവിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ബ്രൗസർ
ഡാറ്റ പ്രൈവസി ഉറപ്പു വരുത്തുന്നതാണ് പുതിയ ബ്രൗസറെന്ന് Jio
അതിവേഗ ബ്രൗസിങ്ങിന് Chromium Blink Engine ആണ് JioPages ഉപയോഗിക്കുന്നത്
Google, Bing, MSN, Yahoo തുടങ്ങി ഏതു സേർച്ച് എഞ്ചിനും ഉപയോഗിക്കാം
കളർഫുൾ തീം എക്സ്പീരിയൻസ്, ഡാർക്ക് മോഡ് ഇവയും വാഗ്ദാനം ചെയ്യുന്നു
ലാംഗ്വേജ്, ടോപിക്, റീജിയൻ ഇവയ്ക്കനുസരിച്ച് കണ്ടന്റ് പേഴ്സണലൈസ് ചെയ്യാം
മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകൾ JioPages സപ്പോർട്ട് ചെയ്യുന്നുണ്ട്
ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി എന്നിവയും കിട്ടും
പ്രാദേശികതയനുസരിച്ച് കണ്ടന്റ് ഫീഡ് കസ്റ്റമൈസ് ചെയ്യാനാകും
സംസ്ഥാനം സെലക്ട് ചെയ്താൽ അവിടുത്തെ പ്രധാന സൈറ്റുകൾ സ്ക്രീനിൽ ലഭിക്കും
Advanced Download Manager ആണ് ബ്രൗസറിലെ മറ്റൊരു സവിശേഷത
അനാവശ്യ പരസ്യങ്ങളും പോപ്പ് അപ്പും തടയാൻ Ad Blocker ഉൾക്കൊളളിച്ചിരിക്കുന്നു
Incognito Mode പ്രവേശനത്തിന് നാലക്ക പിൻ നമ്പറോ ഫിംഗർപ്രിന്റോ ഉപയോഗിക്കാം
സ്റ്റോക്ക് മാർക്കറ്റ് ട്രെൻഡ്, പ്രൈസ്, ക്രിക്കറ്റ് സ്കോർ ഇവയ്ക്ക് Informative Card ഉണ്ട്
QR Code ഉപയോഗിച്ചോ Google പ്ലേ സ്റ്റോറിൽ നിന്നോ JioPages ഡൗൺലോഡ് ചെയ്യാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version