Woman Engine

Forbes Asia 2020യിലെ ശക്തരായ വനിതകളെ അറിയാം

കോവിഡ് കാലത്തും അസാധാരണമായ നേതൃപാടവം കാഴ്ചെവെച്ച പവർ ഹൗസായ വനിതകളെ ഫോബ്സ് ഏഷ്യ  2020 അവതരിപ്പിക്കുന്നു. വെല്ലുവിളികളെ അതിജീവിക്കാൻ നിരന്തര പോരാട്ടം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തവരാണ് അവരെല്ലാം. ബയോടെക്, ഫിൻ‌ടെക്, എഡ്യുടെക്, റീട്ടെയിൽ, ലോജിസ്റ്റിക്സ്, നിയമം തുടങ്ങി വിവിധ മേഖകളിൽ നിന്നുളളവരാണ് ഇത്തവണ ഫോബ്സ് ലിസ്റ്റിൽ  ഇടം പിടിച്ചത്.  ഈ 25 വനിതകളിൽ നാല് പേർ ഇന്ത്യക്കാരും അതിലൊരാൾ മലയാളിയുമാണെന്നതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.  HCL Technologies Chairperson-Roshni Nadar Malhotra , Byju’s -Co-Founder- Divya Gokulnath,  Metropolis Health Care  MD- Ameera Shah,  Vinati Organics CEO ഉം MDയുമായ Vinati Saraf Mutreja എന്നിവരാണ് ആ ഇന്ത്യൻ വനിതകൾ.

ഐടി രംഗത്തെ വമ്പൻ പേരുകളിലൊന്നായ 8.9 ബില്യൺ ഡോളർ മൂല്യമുളള HCL ടെക്നോളജീസിന്റെ ചെയർപേഴ്‌സണായ Roshni Nadar Malhotraയാണ് അവരിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് . ജൂലൈ മധ്യത്തിലാണ് പിതാവായ ശിവ് നാടാർ മകളെ ചുമതല ഏൽപ്പിച്ചത്. സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യയിലെ ഒരു ഐടി സേവന കമ്പനിയുടെ ആദ്യത്തെ വനിതാ ചെയർപേഴ്‌സൺ ആയി മാറി റോഷ്നി നാടാർ.  പ്രതിസന്ധിയുടെ കാലത്തും നൂതന വഴികളിലൂടെ എച്ച്.സി.എല്ലിനെ നയിക്കാൻ അവർ ഇഷ്ടപ്പെട്ടു. യുകെയിൽ മാധ്യമപ്രവർകയായി തുടക്കം കുറിച്ച റോഷ്നി  27 ആം വയസ്സിലാണ് എച്ച്.സി.എല്ലിൽ പിതാവിനൊപ്പം ചേരുന്നത്.

ലോകത്ത് ഏറ്റവും മൂല്യമുളള എഡ്യുടെക് പ്ലാറ്റ്‌ഫോം ബൈജൂസ് ആപ്പിന്റെയും വെബ്സൈറ്റിന്റെയും സഹസ്ഥാപകയായ ദിവ്യ ഗോകുൽനാഥ് ആണ്നേ ഫോബ്സ് ലിസിറ്റിലെ മറ്റൊരു താരം. അദ്ധ്യാപികയായി കരിയർ ആരംഭിച്ച ദിവ്യ, ഭർത്താവ് ബൈജു രവീന്ദ്രനൊപ്പം ചുരുങ്ങിയ കാലം കൊണ്ട് ബൈജൂസിനെ ഒരു ലോകോത്തര കമ്പനിയാക്കി. ബംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസ് ആപ്പ് ലോക്ഡൗണിൽ നാല് മാസം കൊണ്ട് 20 ദശലക്ഷം ഉപയോക്താക്കളെയാണ് ഈ പ്ലാറ്റ്ഫോമിൽ പുതിയതായി കൊണ്ടുവന്നത്. ഏതാണ്ട് 10 ബില്യൺ ഡോളർ മൂല്യമുളള ബൈജുസ് 2019-2020 സാമ്പത്തിക വർഷത്തിൽ  2,800 കോടി രൂപ വരമാനം നേടി

മുംബൈ ആസ്ഥാനമായുള്ള മെട്രോപോളിസ് ഹെൽത്ത് കെയറിന്റെ മാനേജിംഗ് ഡയറക്ടർ അമീറ ഷാ ആണ് ഫോബ്സ് ലിസ്റ്റിലുള്ള മറ്റൊരു സംരംഭക .  2000 ൽ പിതാവിന്റെ സൗത്ത് മുംബൈയിലുളള പാത്തോളജി ലാബ് ഏറ്റെടുത്തു, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ  ഡയഗ്നോസ്റ്റിക്സ് സേവനദാതാക്കളിൽ ഒന്നാണ് മെട്രോപോളിസ്. ഒരൊറ്റ ക്ലിനിക്കിൽ നിന്ന് തുടങ്ങി ഇന്ത്യയിലെ 210 നഗരങ്ങളിലായി 125 ലധികം ക്ലിനിക്കൽ ലബോറട്ടറികൾ സ്ഥാപിച്ചു. കമ്പനിയുടെ ആസ്തി ഇപ്പോൾ 600 മില്യൺ ഡോളറായി ഉയർന്നു.

സാരഥ്യം ഏറ്റെടുത്ത് 14 വർഷത്തിനുള്ളിൽ തന്റെ കമ്പനിയുടെ വരുമാനം 1000 കോടി രൂപയായി വർദ്ധിപ്പിച്ച Vinati Saraf Mutreja ഫോബ്സിലെ മറ്റൊരു പവർ വനിതയാണ്. Vinati Organicsന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിൽ വിനതിയുടെ നേതൃത്വത്തിൽ കമ്പനി വിപണി മൂലധനത്തിൽ 500 മടങ്ങ് വർധനയും വിൽപ്പനയിൽ 16 മടങ്ങ് വർധനയുമാണ് നേടിയത്.   ibuprofen നിർമാണത്തിനുളള raw material നിർമിക്കുന്ന വൻ കമ്പനിയാണ് Vinati Organics.

graphic design software companyയായ  Canva യുടെ സഹസ്ഥാപകയും സിഇഒയുമായ MELANIE  PERKINS, loomage BioTechnology ചെയർമാനും ജനറൽ മാനേജരുമായ  ZHAO YAN, സിംഗപ്പൂർ മാനേജ് മെന്റ് യൂണിവേഴ്സിറ്റി  പ്രസിഡന്റ് LILY KONG, സൗത്ത് കൊറിയയിൽ നിന്നുള്ള ഗെയിം ഡവലപ്പിംഗ് കമ്പനിയുടെ സിഇഒ  Jang In-a എന്നിവരും ഫോബ്സിന്റെ പട്ടികയിലെ സ്ത്രീ രത്നങ്ങളാണ്.

 

Leave a Reply

Back to top button