വാഹന വിൽപനയിൽ വർദ്ധനയുമായി പ്രമുഖ കമ്പനികൾ
YoY 14% വളർച്ചയാണ് ഇൻഡസ്ട്രിയിൽ ഒക്ടോബറിൽ രേഖപ്പെടുത്തിയത്
26.5%, സെപ്റ്റംബറിലും 14.1% ഓഗസ്റ്റിലും വാഹന വിൽപന വർദ്ധിച്ചിരുന്നു
ഉത്സവകാല വിൽപനയാണ് പ്രമുഖ വാഹനനിർമാതാക്കളെ വിൽപനയിൽ തുണച്ചത്
Maruti Suzuki, Hyundai Motor, M&M, Toyota Kirloskar, Honda ഇവയെല്ലാം നേട്ടമുണ്ടാക്കി
19% വർദ്ധനയാണ് ആഭ്യന്തര മൊത്ത വിൽപനയിൽ മാരുതിക്ക് ഒക്ടോബറിൽ ലഭിച്ചത്
ഹാച്ച്ബാക്ക് മോഡലുകളുടെ വിൽപന 27% വർദ്ധിച്ചതോടെയാണ് നേട്ടം
മാരുതി യൂട്ടിലിറ്റി വെഹിക്കിൾ മോഡലിൽ 10% വർദ്ധനവാണുണ്ടായത്
ആഭ്യന്തര മൊത്തവിൽപനയിൽ 13% (y-o-y) വളർച്ചയാണ് Hyundai ഒക്ടോബറിൽ നേടിയത്
Hyundai രാജ്യത്ത് വിൽപന ആരംഭിച്ചതിന് ശേഷമുളള ഏറ്റവും വലിയ നേട്ടമാണിത്
MG Hector SUV റെക്കോഡ് വിൽപന രാജ്യത്ത് നടത്തി, പ്രതിമാസ വിൽപന 6% ഉയർന്നു
യൂട്ടിലിറ്റി വാഹന വിൽപനയിൽ 3% വളർച്ചയാണ് M&M രേഖപ്പെടുത്തിയത്
Thar SUV മോഡലിന് വൻ സ്വീകാര്യത ലഭിച്ചു, Scorpio, Bolero, XUV300 ഇവയും നേട്ടമുണ്ടാക്കി
ഇരുചക്രവാഹന വിപണിയിൽ 18% വിൽപന വർദ്ധന ബജാജ് രേഖപ്പെടുത്തി
22% ( y-o-y) വർദ്ധനവാണ് TVS Motor ഒക്ടോബറിൽ രേഖപ്പെടുത്തിയത്