ഇൻഡസ്ട്രിക്ക് ഉണർവ്വേകി Purchasing Managers’ Index മികച്ച നിരക്കിൽ
മാനുഫാക്ചറിംഗ് PMI ഈ ദശാബ്ദത്തിലെ മികച്ച നിരക്കിലെത്തി
മാനുഫാക്ചറിംഗ്, സർവ്വീസ് മേഖലകളിലെ എക്കണോമിക് ട്രെൻഡാണ് PMI കാണിക്കുന്നത്
ഒക്ടോബറിലെ PMI 58.9 ആയി ഉയർന്നു, സെപ്റ്റംബറിൽ ഇത് 56.8 ആയിരുന്നു
50ന് മുകളിലെ റീഡിങ്ങ് വ്യവസായ വളർച്ചയാണ് സൂചിപ്പിക്കുന്നത്
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയത് കരുത്തു പകർന്നതായി റിപ്പോർട്ട്
ആവശ്യകത ഉയർന്നതും കയറ്റുമതി വർദ്ധിച്ചതും മികച്ച സൂചനയാണ്
മൂന്നാം ക്വാർട്ടറിലെ ഈ ഉണർവ് GDP യിൽ പ്രകടമാകുമെന്ന് കരുതുന്നു
ഏപ്രിൽ-ജൂൺ കാലയളവിൽ ഇക്കോണമി 23.9% ചുരുങ്ങിയിരുന്നു
തുടർച്ചയായ മാസങ്ങളിലെ നേട്ടം തിരിച്ചു വരവ് സൂചിപ്പിക്കുന്നു
ഈ നേട്ടത്തിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത് കമ്പനികൾ തുടരുന്നുണ്ട്
IHS Markit ആണ് Purchasing Managers’ Index ഡാറ്റ പുറത്ത് വിട്ടത്