BPO, ITES കമ്പനികളുടെ Work From Home നിയന്ത്രണങ്ങൾ ലഘൂകരിച്ച് കേന്ദ്രം ടെലികോം വകുപ്പാണ് ‘Work From Anywhere സുഗമമാക്കാൻ നിയമം പരിഷ്കരിച്ചത്
റിമോട്ട് വർക്കിങ്ങിന് Other Service Providers (OSPs) നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിച്ചു
Work From Home- Anywhere, നടപ്പാക്കാൻ കമ്പനികൾക്കുളള നിയമതടസ്സം ഇതോടെ നീങ്ങും
ഇന്ത്യയെ ഒരു ഗ്ലോബൽ ടെക് ഹബ്ബാക്കാൻ തീരുമാനം ഉപകരിക്കുമെന്ന് കേന്ദ്രം
OSPs എന്ന നിലയിൽ BPO രജിസ്ട്രേഷന്റെ ആവശ്യകത ഇതോടെ ഇല്ലാതായി
ബാങ്ക് ഗ്യാരണ്ടി, സ്റ്റാറ്റിക് IP അഡ്രസ്സ് എന്നിവയുടെ ആവശ്യകത ഒഴിവാക്കി
നെറ്റ് വർക്ക് ഡയഗ്രം പബ്ലിഷിംഗ്, പീനൽ പ്രൊവിഷൻസ് എന്നിവയും ഒഴിവാക്കിയിട്ടുണ്ട്
OSP എന്നാൽ BPOs, KPOs, ITES, കോൾ സെന്റേഴ്സ് ഇവയെല്ലാം ഉൾപ്പെടുന്നതാണ്
സ്ഥിരമായി Work-from-Home നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കിത് സഹായകമാകും
Work-from-Home ചെയ്യുന്നവരെ OSPയുടെ റിമോട്ട് ഏജന്റുമാരായി കണക്കാക്കും
IT മേഖലയിലെ കമ്പനികളും സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തു
കൂടുതൽ ഔട്ട്സോഴ്സിംഗ് ജോലികൾ ഇന്ത്യയിലെത്താൻ സഹായകമെന്ന് Nasscom