പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമായി യു എസിൽ പുതിയ കുടിയേറ്റ നയരേഖ. 5 ലക്ഷം ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വത്തിന് സാധ്യത തെളിയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ നയരേഖയിലാണ് പദ്ധതി. കുടിയേറ്റ നയങ്ങളിലെ മാറ്റം ഇന്ത്യക്കാരടക്കം 11 ദശലക്ഷം പ്രവാസികൾക്ക് ഗുണമാകും.
രേഖകളിലാത്ത 11 ദശലക്ഷം പ്രവാസികൾക്കാണ് പൗരത്വം നൽകുക. വർഷത്തിൽ മിനിമം 95,000 അഭയാർത്ഥികൾക്ക് പ്രവേശനം നൽകും. കാലക്രമേണ വാർഷിക ആഗോള അഭയാർഥികളുടെ എണ്ണം 125,000 ആക്കും. തൊഴിൽ വിസകളുടെ (ഗ്രീൻ കാർഡ്)എണ്ണം വർദ്ധിപ്പിക്കുന്നതിനും പദ്ധതിയിടുന്നു.
ഹൈ സ്കിൽഡ് ജോലികളിൽ താല്ക്കാലിക വിസ സംവിധാനം പരിഷ്കരിക്കും. ഇറാൻ, സിറിയ പോലുളള രാജ്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് പിൻവലിക്കും.