മുംബൈയിൽ സ്വന്തം വീടിന് പുറത്ത് വാഹനം പാർക്ക് ചെയ്യാൻ 5500 രൂപ
ഒരു മാസത്തേക്കാണ് വാഹന പാർക്കിംഗിന് 5500 രൂപ ഈടാക്കുന്നത്
Brihanmumbai Municipal Corporation സ്ട്രീറ്റ് പാർക്കിംഗ് സ്കീം വീണ്ടും ആരംഭിച്ചു
കോവിഡ് ലോക്ക്ഡൗണിൽ വിവാദ പാർക്കിംഗ് ഫീസ് BMC ഒഴിവാക്കിയിരുന്നു
പൊതുസ്ഥലത്ത് പാർക്ക് ചെയ്യുന്നതിനാണ് BMC ഫീസ് ഈടാക്കുന്നത്
അനധികൃത പാർക്കിംഗ് ഒഴിവാക്കുക എന്ന ന്യായമാണ് BMC പറയുന്നത്
കൊമേഴ്സ്യൽ, സെമി കൊമേഴ്സ്യൽ, റെസിഡൻഷ്യൽ കാറ്റഗറികളിലായിട്ടാണ് ഫീസ്
2,310 രൂപയാണ് റസിഡൻഷ്യൽ ഏരിയയിൽ 24HR പാർക്കിംഗിന് നൽകേണ്ടത്
4,455 രൂപ സെമി കൊമേഴ്സ്യലിലും 6,600 രൂപ കൊമേഴ്സ്യലിലും നൽകണം
ടൂവീലറിന് 990,1815, 2785 എന്നിങ്ങനെയാണ് മൂന്ന് കാറ്റഗറികളിലെ നിരക്ക്
ഹൗസിംഗ് സൊസൈറ്റികൾ പാസ് എടുത്ത് പാർക്കിംഗ് സ്പെയ്സ് ബുക്ക് ചെയ്യണം
ട്രാഫിക് പൊലീസിൽ നിന്ന് NOC യും ഹൗസിംഗ് സൊസൈറ്റികൾ എടുക്കണം
ലോക്ക് ഡൗൺ സമയത്ത് പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു