മൾട്ടി മോഡൽ വികസനത്തിനായി ഷിപ്പിംഗ് മന്ത്രാലയം പേര് മാറ്റി
Ministry of Ports, Shipping and Waterways എന്നതാണ് പുതിയ പേര്
Ministry of Shipping എന്ന പേരായിരുന്നു മന്ത്രാലയത്തിന് ഇതുവരെ
Blue Economy വികസിപ്പിക്കുന്നതിനുളള നടപടികളുടെ ഭാഗമാണിതെന്ന് പ്രധാനമന്ത്രി
വികസിത രാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് മന്ത്രാലയം വികസിപ്പിച്ചത്
ചരക്ക് നീക്കത്തിൽ മൾട്ടി-മോഡൽ കണക്റ്റിവിറ്റി ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്
റോഡ്, റെയിൽ, എയർ, ഷിപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം
ചരക്ക് നീക്കത്തിനുളള ചിലവ് ജലഗതാഗതത്തിലൂടെ ഗണ്യമായി കുറയ്ക്കാനാകും
അയൽ രാജ്യങ്ങളുമായി ചേർന്ന് മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിർമിക്കും
രാജ്യത്തിന്റെ വികസനത്തിന് 21,000 -km വരുന്ന ജലപാത ഉപയോഗപ്പെടുത്തും
മത്സ്യബന്ധന അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം പദ്ധതി നടപ്പാക്കി
Pradhan Mantri Matsya Sampada Yojana 30,000 കോടി രൂപയുടെ പദ്ധതിയാണ്
Sagarmala പദ്ധതിയിൽ 500ഓളം നിർമാണ പ്രവർത്തികൾ പൂർത്തിയായി വരുന്നു
രാജ്യത്ത് സമുദ്രപാതയിലൂടെയുളള മൊത്തം വ്യാപാരത്തിന്റെ 40% ഗുജറാത്തിലാണ്
ഗുജറാത്തിൽ Ro-Pax ഫെറി സർവീസ് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
സൂറത്തിലെ Haziraയും ഭവ്‌നഗർ ജില്ലയിലെ Ghoghaയും തമ്മിലാണ് ഫെറി സർവ്വീസ്
റോഡ് വഴി സൂറത്തിലേക്കുള്ള 375-km ദൂരം കടൽമാർഗ്ഗത്തിലൂടെ 90-km ആകും
Related Posts
Add A Comment
