പൊതുമേഖലാ ബാങ്കായ SBI യിൽ തൊഴിലവസരങ്ങൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർമാരെ (PO) നിയമിക്കുന്നു. SBI യുടെ വിവിധ ഓഫീസുകളിലായി 2000 പ്രൊബേഷണറി ഓഫീസർമാരെയാണ് നിയമിക്കുന്നത്. ഓൺലൈനിൽ മാത്രമാണ് അപേക്ഷിക്കാനാകുക. നവംബർ 14 ന് ആരംഭിച്ച രജിസ്ട്രേഷൻ ഡിസംബർ 4 വരെയാണ്. പ്രിലിമിനറി, മെയിൻ, ഇന്റർവ്യു എന്നിങ്ങനെ മൂന്ന് റൗണ്ട് സെലക്ഷനാണ്. ഏപ്രിൽ 2020 അടിസ്ഥാനമാക്കി 21 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് യോഗ്യത. അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ആയിരിക്കണം. ഡിഗ്രി അവസാന സെമസ്റ്ററിലുള്ളവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കേഷനുള്ള അപേക്ഷകർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടക്കമുളള വിവരങ്ങൾക്ക് SBI വെബ്സൈറ്റ് സന്ദർശിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version