ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക്  ആശ്വാസനീക്കവുമായി കേന്ദ്ര സർക്കാർ.  രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘പിഎം ഇ-ഡ്രൈവ്’പദ്ധതിയിൽ നിർണ്ണായക മാറ്റങ്ങൾ വന്നിരിക്കുന്നു. ഇലക്ട്രിക് ടൂ-വീലറുകൾക്കുള്ള സബ്‌സിഡി 2026 ജൂലൈ 31 വരെയും ലഭ്യമാകും. 10,900 കോടി രൂപ നീക്കിവച്ചിട്ടുള്ള ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് വാഹനങ്ങളുടെ വിലയിലും രജിസ്ട്രേഷൻ സമയപരിധിയിലും വ്യക്തമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇലക്ട്രിക് ത്രീ-വീലറുകൾക്കുള്ള ആനുകൂല്യങ്ങൾ 2028 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

pm e-drive electric vehicle subsidy extension


കേന്ദ്ര ഘന വ്യവസായ മന്ത്രാലയമാണ് പദ്ധതിയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. 2026 ജൂലൈ 31-നകം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് സബ്‌സിഡി ലഭിക്കും. വാഹനത്തിന്റെ എക്സ്-ഷോറൂം വില 1.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ഇ-റിക്ഷകൾ, ഇ-കാർട്ടുകൾ എന്നിവയ്‌ക്ക് 2028 മാർച്ച് 31 വരെ ആനുകൂല്യങ്ങൾ തുടരും. ഇവയുടെ വില പരിധി 2.5 ലക്ഷം രൂപയായി നിശ്ചയിച്ചു.

ആദ്യഘട്ടത്തിൽ 14 ലക്ഷം ഇലക്ട്രിക് ടൂ-വീലറുകൾക്ക് സബ്‌സിഡി നൽകാനായിരുന്നു ലക്ഷ്യമെങ്കിലും പുതുക്കിയ കണക്കനുസരിച്ച് ഇത് 24.8 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾ ഹരിതവൽക്കരിക്കാനാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

the central government extends the pm e-drive subsidy for electric two-wheelers until july 2026 and three-wheelers until march 2028, allocating ₹10,900 crore for ev promotion

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version