Delhi വായുമലീനികരണത്തിൽ മുന്നിൽ, പ്രതിവിധിയാകുന്ന ടെക്നോളജി സൊല്യൂഷനുകൾ അനിവാര്യം | Delhi In Danger.

വിളവെടുപ്പും ഉത്സവ സീസണും ആയതോടെ വായു മലീനികരണത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് ഉത്തരേന്ത്യയും പ്രത്യേകിച്ചും രാജ്യതലസ്ഥാനവും പോകുകയാണ്.  സ്വിസ് എയർ ടെക്നോളജി കമ്പനിയായ IQAir ലോകമെമ്പാടുമുള്ള നഗരങ്ങളെ വിലയിരുത്തിയ എയർ ക്വാളിറ്റി ഇൻഡക്സിൽ ഏറ്റവും മോശമായ വായുവുളള ഒന്നാമത്തെ നഗരം ഡൽഹിയാണ്. രണ്ടാമത് പാകിസ്ഥാനിലെ ലാഹോറും.  ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളുണ്ട്. 2019 ലും കണക്കുകളിൽ ലോകത്തിലെ ഏറ്റവും മോശം വായു ഉള്ള 20 നഗരങ്ങളിൽ 14 എണ്ണം ഇന്ത്യയിലായിരുന്നു.

പൊല്യൂഷൻ ഏറ്റവും കുറവുളള ലോകനഗരങ്ങളിൽ മുൻപന്തിയിലുളളത് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്കെന്റാണ്. രണ്ടാമത് ഓസ്ട്രേലിയയിലെ മെൽബണും. ലോകാരോഗ്യ സംഘടന  പറയുന്നത് വായു മലിനീകരണത്തിന് ഇടയാക്കുന്ന സൂഷ്മ കണികാ പദാർത്ഥം- PM2.5 (Fine particulate matter (PM2.5) പ്രതിദിനം 25 micrograms  per cubic meter ന് താഴെയുള്ളതാണ് സുരക്ഷിതമെന്നാണ്. ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും PM2.5 ലെവൽ ഈ പരിധിയുടെ ഏകദേശം 10 ഇരട്ടിയാണ്.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് പടക്കനിരോധനം ഏർപ്പെടുത്തിയതും ഈ സാഹചര്യത്തിലാണ്. നവംബർ 30 വരെയാണ് നിരോധനം നില നിൽക്കുന്നത്.  കോവിഡ് ഇന്ത്യയിൽ സമസ്ത മേഖലകളെയും ദുരന്തമായി ബാധിച്ചപ്പോൾ ഏക ആശ്വാസമായത് ലോക്ക്ഡൗൺ കാലത്ത് ശുദ്ധവായു ശ്വസിക്കാൻ അവസരം കിട്ടിയെന്നതായിരുന്നു. ഡൽഹി അടക്കമുളള നഗരങ്ങൾ വായു മലിനീകരണത്തിൽ നിന്നും ആശ്വാസം നേടിയതും ഈ കാലയളവിൽ മാത്രമാണെന്നത് ശ്രദ്ധേയം. വിള കത്തുന്നതിൽ നിന്നും വാഹന, വ്യാവസായിക മലിനീകരണത്തിൽ നിന്നും മുക്തമാകാൻ ഉത്തരേന്ത്യക്ക് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. റൂം പ്യൂരിഫയറിനെ ആശ്രയിച്ച് എത്ര നാൾ ഈ നഗരങ്ങൾക്ക് തുടരാനാകും? ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ മലിനമായ വായു ശ്വസിച്ചുള്ള അസുഖകങ്ങൾ മൂലം മരിക്കുന്നു. ഈ സാഹചര്യ്തതിൽ വായുമലിനീകരണത്തിന് പ്രതിവിധിയാകുന്ന മികച്ച ടെക്നോളജി സൊല്യൂഷനുകളെ ലോകം കാത്തിരിക്കുകയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version