റസ്റ്റോറന്റ് പാർട്ണേഴ്സിന് നിന്ന് കമ്മീഷൻ വാങ്ങുന്നത് Zomato ഒഴിവാക്കി. Takeaway സർവ്വീസിനുളള കമ്മീഷനും പേയ്മെന്റ് ഗേറ്റ് വേ ചാർജ്ജുമാണ് ഒഴിവാക്കിയത്.
കോവിഡിൽ നിന്ന് കരകയറാൻ റസ്റ്റോറന്റുകളെ സഹായിക്കാനാണ് നീക്കം. ഏതാനും മാസങ്ങളായി ടേക്ക് എവേ ഓർഡറുകളിൽ 200%ത്തിലധികമാണ് വർദ്ധനവ്. ഓർഡറുകളുടെ മൂല്യത്തിനനുസരിച്ച് 18-40% വരെയായിരുന്നു കമ്മീഷൻ. ഓർഡറുകളുടെ വലുപ്പവും റെസ്റ്റോറന്റ് ടൈപ്പും കണക്കാക്കിയാണ് കമ്മീഷൻ. കമ്മീഷൻ ചാർജ്ജുകൾ കുറയ്ക്കണമെന്ന് Hotel & Restaurant Associations ആവശ്യപ്പെട്ടിരുന്നു.
മുൻകാല പ്രാബല്യത്തോടെ കമ്മീഷൻ ചാർജ്ജ് 5% കുറയ്ക്കണമെന്നായിരുന്നു ആവശ്യം. രാജ്യത്തുടനീളമുള്ള 55,000-ലധികം റസ്റ്റോറന്റുകൾ ടേക്ക് എവേ സേവനം ഉപയോഗിക്കുന്നു. ആഴ്ചയിൽ പതിനായിരക്കണക്കിന് ടേക്ക് എവേ ഓർഡറുകൾ നിർവ്വഹിക്കുന്നതായി Zomato. ഭാവിയിൽ ഫുഡ് ഡെലിവറി മേഖല പ്രതിമാസം 15% -25% വരെ വളരുമെന്ന് കരുതുന്നു.