കാർബൺ എമിഷൻ റിഡക്ഷൻ മാനേജ്മെന്റിൽ ഡൽഹി എയർപോർട്ട് ഒന്നാമത്
ഡൽഹി എയർപോർട്ടിന് Airport Council International (ACI)ന്റെ Level 4+ അക്രഡിറ്റേഷൻ
Indira Gandhi International Airport ഏഷ്യാ പസഫിക് മേഖലയിൽ മുന്നിലെത്തി
ഗ്രീൻഹൗസ് ഗ്യാസ് മാനേജ്മെൻറിൽ മികച്ച രീതികൾ നടപ്പിലാക്കിയതിനാണ് അംഗീകാരം
Airport Carbon Accreditation പ്രോഗ്രാമിന്റെ ഭാഗമായാണ് ഡൽഹി എയർപോർട്ടിന്റെ നേട്ടം
2016 ൽ, ഏഷ്യാ പസഫിക് മേഖലയിലെ ആദ്യ കാർബൺ ന്യൂട്രൽ എയർപോർട്ടായിരുന്നു ഡൽഹി
2030 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ടായി മാറുകയാണ് ലക്ഷ്യം
Airport Council International 2009ലാണ് Airport Carbon Accreditation പ്രോഗ്രാം ആരംഭിച്ചത്
ലെവൽ 4 (ട്രാൻസ്ഫോർമേഷൻ), ലെവൽ 4+ (ട്രാൻസിഷൻ) ഇവ 2020 ലാണ് വന്നത്
പാരീസ് ഉടമ്പടിയുടെ ഭാഗമായി Airport Council International 4, 4+ ലെവലുകൾ കൂട്ടിച്ചേർത്തു