BigBasket ഓൺലൈൻ ഗ്രോസറിയെ Tata ഏറ്റെടുക്കുന്നത് അന്തിമഘട്ടത്തിൽ
ടാറ്റ 1.3 ബില്യൺ ഡോളറിന് BigBasket ഏറ്റെടുക്കുന്നുവെന്ന് റിപ്പോർട്ട്
ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോമിന്റെ 80% ഓഹരികളും Tata നേടിയേക്കും
ഡീൽ പൂർത്തിയായാൽ 1.6 ബില്യൺ ഡോളർ വാല്യുവേഷൻ BigBasket നേടും
നിലവിലെ നിക്ഷേപകരിൽ നിന്ന് Tata 50-60% ഓഹരികൾ വാങ്ങും
20-30% പുതിയ ഓഹരികളും Tata ഗ്രൂപ്പ് വാങ്ങുന്നതോടെ നിക്ഷേപം 80% ആകും
ചൈനീസ് റീട്ടെയിൽ ജയന്റായ Alibaba യുടെ 29% ഷെയർ ഉൾപ്പെടെ Tata വാങ്ങും
Tata യുടെ ‘Super App’ ശക്തിപ്പെടുത്തുന്നതിന് ഗ്രോസറി പ്ലാറ്റ്ഫോം സഹായിക്കും
ഫുഡ്, ഗ്രോസറി, ഫാഷൻ, ഇലക്‌ട്രോണിക്‌സ്, ഇൻഷുറൻസ്, ബിൽ പേയ്‌മെന്റ്സ് എന്നിവയും
ഫിനാൻഷ്യൽ, എഡ്യുക്കേഷണൽ, ഹെൽത്ത് സർവീസുകളും ചേരുന്നതാണ് ‘Super App’
BigBasket പ്രതിദിനം 3 ലക്ഷത്തോളം ഓർഡറുകളാണ് കൈകാര്യം ചെയ്യുന്നത്