ലോകത്തിലെ ഏറ്റവും വലിയ ഡ്രോണുമായി ഒരു US സ്റ്റാർട്ടപ്പ് റോക്കറ്റ് വിക്ഷേപിക്കുന്ന സ്റ്റാർട്ടപ്പായ Aevum ആണ് ഡ്രോൺ പുറത്തിറക്കിയത്
Ravn X എന്ന ഡ്രോണിന് 80 ft. നീളം, 60 ft. വിംഗ് സ്പാൻ, 18 ft. ഉയരവുമുണ്ട്
വിംഗ് സ്പാനല്ല, ഭാരമനുസരിച്ചാണ് Ravn X ഏറ്റവും വലിയ ഡ്രോൺ ആകുന്നത്
റീ യൂസ് ചെയ്യാവുന്ന റോക്കറ്റ് ലോഞ്ചർ ഡ്രോണിന് 55,000-pound ഭാരമാണുളളത്
100 kg- 500 kg പേ ലോഡ് ലോവർ ഓർബിറ്റിൽ എത്തിക്കാൻ ഡ്രോണിന് കഴിയും
Ravn X ന് ഒരു മൈൽ നീളവും ഒരു ഹാംഗറും മാത്രമുള്ള റൺവേ മതിയാകും
ചെറിയ കൊമേഴ്സ്യൽ എയർപോർട്ടുകളിൽ നിന്നു പോലും Ravn X പറത്താനാകും
സോഫ്റ്റ് വെയർ ഉപയോഗിച്ചുളള ഓട്ടോമേറ്റഡ് സിസ്റ്റമായതിനാൽ ചിലവ് കുറവെന്നും Aevum
180 മിനിറ്റിൽ ഒരു സാറ്റലൈറ്റ് ഓർബിറ്റിൽ എത്തിക്കാനാവുമെന്ന് Aevum അവകാശപ്പെടുന്നു
അലബാമയിലെ ടെക് ഇൻകുബേറ്ററിലാണ് അഞ്ചു വർഷമെടുത്ത് ഡ്രോൺ നിർമിച്ചത്
റെഗുലേറ്ററി അംഗീകാരം നേടിയാൽ 18 മാസത്തിനുളളിൽ ഡ്രോൺ പ്രവർത്തനസജ്ജമാകും
യുഎസ് വ്യോമസേനയുടെ മിഷൻ കരാറുകളാണ് Aevum സ്റ്റാർട്ടപ്പിനെ ശ്രദ്ധേയമാക്കുന്നത്
4.9 മില്യൺ ഡോളറിന്റെ ASLON-45 എന്ന ദൗത്യം വ്യോമസേനക്കായി Aevum ചെയ്യുന്നു
എതിരാളികളുടെ മിസൈൽ ലോഞ്ച് കണ്ടെത്താനുളള ചെറു സാറ്റലൈറ്റാണ് ദൗത്യത്തിലുളളത്
2021 മധ്യത്തോടെ ASLON-45 മിഷൻ പൂർത്തിയാക്കാനുളള ശ്രമത്തിലാണ് Aevum