She Power പങ്കെടുക്കൂ  പവർഫുള്ളാകൂ

രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ടെക്നോളജി അധിഷ്ഠിതമായ ഇന്നവേഷനുകളെ സപ്പോർട്ട് ചെയ്യാൻ ഷീ പവർ- വിമൻ സമ്മിറ്റും, ഹാക്കത്തോണും വരുന്നു.  പൊതുസമൂഹത്തിലും സൈബർ മേഖലയിലുമുള്ള സ്ത്രീകളുടെ സുരക്ഷ, വുമൺ ഹൈജീൻ, പോസ്റ്റ് കോവിഡ് സാഹചര്യത്തിൽ സ്ത്രീകൾക്ക് വേണ്ട റീസ്ക്കില്ലിംഗ്- അപ് സ്ക്കില്ലിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മികച്ച ടെക്നോളജി പ്രൊഡക്റ്റുകളും സർവ്വീസുകളും കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

സ്ത്രീകൾ ഫൗണ്ടർ ആയതോ, സ്തീകൾക്ക് പ്രധാന പങ്കാളിത്തമുള്ളതോ ആയ  കമ്പനികൾക്കോ,സ്റ്റാർട്ടപ്പുകൾക്കോ അപേക്ഷിക്കാം. വ്യക്തികൾക്കും ഹാക്കത്തോണിൽ പങ്കെടുക്കാം. 1 ലക്ഷം രൂപയോളം പ്രൈസ്മണിയുള്ള ഹാക്കത്തോണിലെ വിജയികൾക്ക് ഇൻകുബേഷൻ, മെന്ററിംഗ് സപ്പോർട്ടും കിട്ടും.മാധ്യമപ്രവർത്തകയും ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറുമായ നിഷ കൃഷ്ണനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സമ്മിറ്റും ഹാക്കത്തോണും സംഘടിപ്പിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനൊപ്പം അലൂമ്നി ടൈസ് (alumni TIES), വേൾഡ് ലേണിംഗ് എന്നിവയും സമ്മിറ്റിന്റെ ഭാഗമാണ്. വാഷിംഗ്ടണിൽ നടന്ന ഇന്റർനാഷൺ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലും, കസാഖിസ്ഥാനിലെ അൽമാറ്റിയിൽ നടന്ന Alumni Thematic International Exchange Seminar (TIES) പരിപാടിയിലും പങ്കെടുത്തതിന്റെ ഭാഗമായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഗ്രാന്റിന്  നിഷ കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള സ്റ്റാർട്ടപ് മിഷന്റെ സഹകരണത്തോടെയാണ് വെർച്വൽ ഹാക്കത്തോൺ
സംഘടിപ്പിക്കുന്നത്.

ഷീ പവർ സമ്മിറ്റ് ഡിസംബർ 16, 17,18 തീയതികളിലും, ഹാക്കത്തോൺ  ഡിസംബർ 20നും സംഘടിപ്പിക്കും. രണ്ടും വെർച്വൽ പ്രോഗാമുകളാണ്. സൈബർ സെക്യൂരിറ്റി, സ്ത്രീ സുരക്ഷ, കോവിഡിന് ശേഷമുള്ള സ്ത്രീകളുടെ ജോലി സാധ്യതകൾ എന്നീ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന സെഷനുകൾ ഉൾപ്പെടുത്തിയാണ് സമ്മിറ്റ് നടക്കുന്നത്. പരിപാടിക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

സ്ത്രീകൾക്ക് പങ്കാളിത്തമുള്ള സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ,‌ എന്നിവർക്ക് ഹാക്കത്തോണിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ www.shepower.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version