Xiaomi Mi Watch Lite 9 ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു
1.4-inch ഡിസ്പ്ലേയുള്ള പുതിയ Mi വാച്ചിനാണ് ഇത്ര പവർ ബാക്കപ്പുള്ളത്
ഗ്ലോബൽ വെബ്സൈറ്റിൽ വാച്ച് ലിസ്റ്റ് ചെയ്തുവെങ്കിലും വില പ്രദർശിപ്പിച്ചിട്ടില്ല
സ്ക്വയർ സ്ക്രീൻ TFT ഡിസ്പ്ലേയ്ക്ക് 350 nits മാക്സിമം ബ്രൈറ്റ്നസ് ലഭിക്കും
230mAh യൂണിറ്റ് സപ്പോർട്ടുളള വാച്ചിന് 9 ദിവസത്തെ ബാറ്ററി ലൈഫാണ് വാഗ്ദാനം
41mm വാച്ചിന് സിലിക്കൺ സ്ട്രാപ്പോടു കൂടി 35 gm ഭാരമാണ് കണക്കാക്കുന്നത്
ബിൽട്ട് ഇൻ GPS ഉളള Mi വാച്ചിന് 50 Meter വരെ വാട്ടർ റെസിസ്റ്റൻസ് ലഭിക്കുന്നു
നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാധ്യമായ (NFC) വാച്ച് ബ്ലൂടൂത്ത് സപ്പോർട്ടും നൽകും
24hr ഹാർട്ട് റേറ്റ് മോണിട്ടറിംഗിനും അബ്നോർമൽ ലെവൽ അറിയാനും PPG സെൻസർ
30 ദിവസത്തേക്ക് ഹാർട്ട് റേറ്റ് ഡാറ്റ സേവ് ചെയ്ത് സൂക്ഷിക്കാനും വാച്ചിന് കഴിയും
ആക്ടിവിറ്റി ട്രാക്കിംഗിന് Accelerometer, Gyroscope എന്നിവയുമുണ്ട്
പുതിയ വാച്ചിനൊപ്പം 11 Sport മോഡുകളാണ് Xiaomi വാഗ്ദാനം ചെയ്യുന്നത്
റണ്ണിംഗ്, ട്രെഡ് മിൽ, സൈക്കിളിംഗ്, സ്വിമ്മിംഗ്, ക്രിക്കറ്റ്, വോക്കിംഗ് തുടങ്ങിയ വിവിധ മോഡുകളുണ്ട്
ബ്ലാക്ക്, പിങ്ക്, ഐവറി, ഒലിവ്, നേവി ബ്ലൂ എന്നിങ്ങനെയാണ് Mi Watch Lite കളർ ഓപ്ഷൻ