രാജ്യത്തെ സ്ത്രീ സമൂഹം നേരിടുന്ന ക്രിട്ടിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം തേടി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന ഷീ പവർ വെർച്വൽ ഹാക്കത്തൺ ഡിസംബർ 20ന് നടക്കും. വിമെൻ സെക്യൂരിറ്റി, ഹൈജീൻ, വിമെൻ റീസ്ക്കിംഗ് തുടങ്ങിയുള്ള പ്രോബ്ളം സ്റ്റേറ്റ്മെന്റുകളിലാണ് ഹാക്കത്തൺ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീ പങ്കാളിത്തമുള്ള നൂറോളം അപേക്ഷകളാണ് ഹാക്കത്തോണിൽ മാറ്റുരക്കുന്നത്. പ്രൊഡക്റ്റുകളും, പ്രോട്ടോടൈപ്പുകളും ആശയങ്ങളും ഹാക്കത്തോണിൽ എത്തിയിട്ടുണ്ട്. കേരള സ്റ്റാർട്ടപ് മിഷനാണ് ഹാക്കത്തോണിന്റെ ഇംപ്ലിമെ്നറ്ംഗ് പാർട്ണർ. ചാനൽ അയാം ഡോട്ട് കോമിന്റെ ആഭിമുഖ്യത്തിൽ രാവിലെ 9 ന് ആരംഭിക്കുന്ന ഹാക്കണോണിൽ മെന്ററിംഗ് സെഷനും പിച്ചിംഗ് വർക്ക് ഷോപ്പും ഉണ്ടാകും. തുടർന്ന് നടക്കുന്ന ഫൈനൽ പിച്ചിംഗിൽ വിജയികളെ കണ്ടെത്തും. സ്റ്റാർട്ടപ് ഇന്ത്യ പ്രതിനിധികൾക്കൊപ്പം ടൈ ബാംഗ്ലൂരിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജേതാ ശാസ്ത്രി, ECD വെൻചേഴ്സിന്റെ managing partner ദിബ്യ പ്രകാശ്, NIT technology business incubator സിഇഒ പ്രീതി എം, , തുടങ്ങി സംരംഭകരും രാജ്യത്തെ പ്രമുഖ നിക്ഷേപകരും മെന്റേഴ്സും ആണ് വിജയികളെ കണ്ടെത്തുന്നത്. വിജിയികൾക്ക് ഒരു ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസും, ഇൻകുബേഷനും ലഭിക്കും. മികച്ച ആശയങ്ങൾക്ക് ഇൻവെസ്റ്റേഴ്സിന് മുന്നിൽ പിച്ചു ചെയ്യാനുള്ള അവസരവും ഗവൺമെന്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ബിസിനസ് ആക്സസും ലഭിക്കും