രാജ്യത്ത് 10 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്താൻ Google ലക്ഷ്യമിടുന്നു
മെഷീൻ ലേണിംഗ്, AI എന്നിവയിൽ കൂടുതൽ മോഡലുകൾ വികസിപ്പിക്കും
ഇന്ത്യയിലെ Google റിസർച്ച് സെന്ററിൽ ഇതിനായുളള ശ്രമങ്ങൾ ആരംഭിക്കും
പ്രാദേശിക ഭാഷകളുപയോഗിക്കുന്ന സ്റ്റാർട്ടപ്പുകളുമായി Google ചേർന്ന് പ്രവർത്തിക്കും
ഗൂഗിൾ പ്രോഡക്റ്റുകളും സേവനങ്ങളും ഭാഷാതീതമായി മെച്ചപ്പെടുത്താൻ പദ്ധതിയിടുന്നു
കൂടാതെ പ്രാദേശീക ഭാഷകളെ ഗൂഗിൾ സേർച്ചിൽ കൂടുതലായി ഉൾക്കൊളളിക്കുന്നു
Multilingual Representations for Indian Languages (MuRIL)ൽ വ്യാപക മാറ്റങ്ങൾ വരുത്തി
ഇംഗ്ലീഷ് കൂടാതെ 16 ഇന്ത്യൻ ഭാഷകളെ ഗൂഗിൾ MuRIL ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നു
ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, ബംഗ്ലാ, മറാത്തി ഭാഷകളിലും സേർച്ച് സാധ്യമാകും
ഗൂഗിൾ ഹിന്ദി ടാബ് ചേർത്ത് നാല് വർഷത്തിന് ശേഷമാണ് ഈ കൂട്ടിച്ചേർക്കൽ
ഇംഗ്ലീഷിന് അടുത്തായി തമിഴ് ടാബ് സജ്ജമാക്കാനും രണ്ടും ടോഗിൾ ചെയ്യാനും കഴിയും
Google Lens’s Homework feature ഇനി മുതൽ ഹിന്ദിയിലും ലഭ്യമാകും
ഗൂഗിൾ ലെൻസിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ
ഡിവൈസ് ലാംഗ്വേജ് സെറ്റിംഗ്സ് മാറ്റാതെ Google Mapsലും ഭാഷാക്രമീകരണം സാധ്യമാകും
ലോകത്തെ രണ്ടാമത്തെ വലിയ ഇൻറർനെറ്റ് മാർക്കറ്റിൽ ഗൂഗിളിന് തടസ്സം ഭാഷാ വ്യത്യാസമാണ്