ഒരു കോടി രൂപ സമ്മാനവുമായി അഗ്രി-ടെക് സ്റ്റാർട്ടപ്പ് ചലഞ്ച്
കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ Cisco ആണ് Agri Challenge നടത്തുന്നത്
ചെറുകിട, നാമമാത്ര കർഷകർക്കായി അഗ്രിടെക് സൊല്യുഷനാണ് ലക്ഷ്യമിടുന്നത്
പിച്ചിംഗ്, പെർഫോമൻസ് ഇവയുടെ അടിസ്ഥാനത്തിൽ സീഡ് ഫണ്ടിംഗും ലഭിക്കും
കാർഷിക ഉൽപാദനവും വരുമാനവും വർദ്ധിപ്പിക്കാനുതകുന്നവയാകണം സൊല്യൂഷൻ
വിള ഗുണനിലവാരത്തെ സ്വാധീനിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യയാകണം
സൊല്യൂഷനിലൂടെ റിസ്കുകൾ കുറയണം, മണ്ണിന്റെ ഗുണനിലവാരം വർദ്ധിക്കണം
AI യും അതു പോലെ ഡീപ് ടെക് ബേസ്ഡ് പ്രൊഡക്ടുകളുമാണ് ചലഞ്ച് ആവശ്യപ്പെടുന്നത്
ചലഞ്ച് വിജയികളെ 2022 ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കുന്നത്
രാജ്യത്ത് ജനസംഖ്യയുടെ 60% കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്
ടെക്നോളജിയുടെ അഭാവം പ്രൊഡക്ടിവിറ്റി കുറയാനും വരുമാന നഷ്ടത്തിനും ഇടയാക്കുന്നു