സൗദി അറേബ്യയിലെ ലോജിസ്റ്റിക്സ് മേഖലയിൽ വൻ കുതിപ്പിന് തുടക്കമിട്ട് ജിദ്ദയിൽ രാജ്യത്തെ ആദ്യ ഡ്രോൺ പാർസൽ ഡെലിവെറി പരീക്ഷണം ആരംഭിച്ചു. ലോജിസ്റ്റിക്സ് മേഖലയും തപാൽ സേവനങ്ങളും നവീകരിക്കാനുള്ള സൗദി വിഷൻ 2030ന്റെ (Saudi vision 2030) ഭാഗമായാണ് പുതിയ നീക്കം. തപാൽ സേവനങ്ങൾക്കായി ആളില്ലാ ആകാശ വാഹനങ്ങൾ (UAV) ഉപയോഗിക്കുന്ന സൗദിയുടെ ആദ്യത്തെ ഔദ്യോഗിക പരീക്ഷണമാണിത്.

ഗതാഗത, ലോജിസ്റ്റിക്സ് വകുപ്പ് മന്ത്രിയും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (TGA) ആക്ടിംഗ് പ്രസിഡന്റുമായ ഡോ. റുമൈഹ് അൽ-റുമൈഹിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും (GACA) ടിജിഎയും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഡ്രോൺ ഡെലിവെറി സാങ്കേതികവിദ്യ ലോജിസ്റ്റിക്സിനെ മാറ്റിമറിക്കുമെന്നും ഇത് ഡെലിവെറി വേഗത്തിലാക്കുകയും സേവനങ്ങൾ വിപുലീകരിക്കുകയും ചെയ്യുമെന്ന് ഡോ. അൽ-റുമൈഹ് ചടങ്ങിൽ പറഞ്ഞു.

As part of its Vision 2030, Saudi Arabia begins its first official drone parcel delivery trial in Jeddah to modernize its logistics and postal sectors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version