ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കുള്ള യാത്രയിലാണ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI). ബിസിസിഐയുടെ ഏറ്റവും പുതിയ വരുമാന കണക്ക് ഈ ഉയർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ക്രിക്ബസ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിസിസിഐയുടെ മൊത്തം വരുമാനം 14627 കോടി രൂപയാണ്. അതിൽ കഴിഞ്ഞ വർഷം മാത്രം 4193 കോടി രൂപയാണ് നേടിയിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം ബിസിസിഐയുടെ ആകെ സമ്പാദ്യം 20686 കോടി രൂപയായി. 2019ൽ 6000 കോടി രൂപ മാത്രമായിരുന്നിടത്തുനിന്നാണ് ഈ വളർച്ച. 2023–24 സാമ്പത്തിക വർഷത്തിൽ ആദായ നികുതി ഇനത്തിൽ മാത്രം ബിസിസിഐ അടച്ചത് 3150 കോടി രൂപയാണെന്നും, വരുമാന വർധനയ്ക്കൊപ്പം ജനറൽ ഫണ്ട് വരുമാനവും ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
BCCI’s revenue continues to climb, with its total assets now reaching an impressive ₹20,686 crore. The latest financial reports reveal a stunning growth journey.