മാലിന്യത്തിന് പകരം ഭക്ഷ്യ കൂപ്പണുകളുമായി മുംബൈയിൽ പുതിയ പദ്ധതി
നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യാനാണ് സ്കീം നടപ്പാക്കുന്നത്
കല്യാൺ ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷന്റേതാണ് പദ്ധതി
5 kg മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പകരം ഭക്ഷ്യകൂപ്പൺ നൽകുന്നതാണ് KDMC സ്കീം
കെഡിഎംസിയുടെ സീറോ ഗാർബേജ് പോളിസിയുടെ ഭാഗമായാണ് സ്കീം നടപ്പാക്കുന്നത്
മാലിന്യം കളക്ഷൻ സെന്ററിൽ നൽകുമ്പോൾ ചപ്പാത്തി-വെജിറ്റബിൾസ് കൂപ്പൺ നൽകും
മാർക്കറ്റുകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ KDMC കളക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്
നഗരത്തിൽ ദിവസവും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്നുണ്ട്
പുതിയ മാലിന്യ ശേഖരണ രീതി രാജ്യത്ത് തന്നെ മാതൃകയാകുമെന്ന് KDMC അധികൃതർ
മുംബൈയിലെ തിരക്കേറിയ നഗരവീഥികളിൽ പോലും മാലിന്യപ്രശ്നം അതിരൂക്ഷമാണ്
ഈ സ്കീം നഗര മാലിന്യങ്ങൾ ശേഖരിക്കാൻ ആളുകൾക്ക് പ്രചോദനമായേക്കും
Related Posts
Add A Comment